കൊലപാതകം, പോക്സോ നിയമത്തിലെ ഒന്നിലധികംതവണ കുട്ടിയെ പീഡിപ്പിക്കൽ,12 വയസിൽ താഴെയുള്ള കുട്ടിയെ പീഡിപ്പിക്കൽ എന്നീ കുറ്റങ്ങൾക്കാണ് ഓരോ ജീവപര്യന്തംവീതം വിധിച്ചത്. കൊലപാതകത്തിനു 50,000രൂപയും മറ്റുള്ളവയ്ക്ക് ഓരോ ലക്ഷംരൂപയും പിഴ വിധിച്ചു.
പ്രകൃതിവിരുദ്ധ പീഡനത്തിനും വിശ്വാസലംഘനം നടത്തി പീഡിപ്പിച്ചതിനും 10 വർഷംവീതം കഠിനതടവും അനുഭവിക്കണം. ഇതിനു 15,000, 50,000രൂപ വീതം പിഴയും വിധിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോകലിനു അഞ്ചുവർഷവും മൃതദേഹത്തോട് അനാദരവ് കാട്ടിയതിനു ഒരു വർഷം തടവുമുണ്ട്. 5000, 5000 എന്നിങ്ങനെ ഈ കുറ്റങ്ങൾക്കു പിഴ വിധിച്ചു.
പ്രതി അതിക്രൂരമായും മനുഷ്യത്വ രഹിതമായും വിശ്വാസലംഘനം നടത്തിയുമാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നത് കുറ്റകൃത്യത്തിന്റെ ഗൗരവം കൂട്ടുന്നു. എങ്കിലും പ്രതിക്ക് 25 വയസ്സാണെന്നത് കൊണ്ടുമാത്രം വധശിക്ഷ ഒഴിവാക്കുന്നതായി കോടതി വിധിയിൽ വ്യക്തമാക്കി.
പോലീസ് ശാസ്ത്രീയതെളിവുകൾ സമയബന്ധിതമായി ശേഖരിച്ചതും ഫോറൻസിക് ലാബിലെ കൃത്യതയുള്ള പരിശോധനാഫലവും കേസിൽ നിർണായകമായതായി കോടതി കണ്ടെത്തി.
2017 ഓഗസ്റ്റ് 27നാണ് കേസിനാസ്പദമായ സംഭവം. ട്യൂഷൻ സെന്ററിൽ എത്തിക്കാമെന്നു പറഞ്ഞ് രാജേഷ് പെൺകുട്ടിയെ കുളത്തൂപ്പുഴ വടക്കേ ചെറുകരയ്ക്കു സമീപത്തെ കാട്ടിലേക്കു കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു.
ബന്ധുക്കളുടെ പരാതിയെത്തുടർന്ന് ഏരൂർ പോലീസാണ് പ്രതിയെ അറസ്റ്റ്ചെയ്തത്. പുനലൂർ ഡിവൈഎസ്പി ബി കൃഷ്ണകുമാർ, അഞ്ചൽ സിഐ അഭിലാഷ് എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി ഗവ. സ്പെഷൽ പ്രോസിക്യൂട്ടർ ജി. മോഹൻരാജ് ഹാജരായി.
No comments:
Post a Comment