Latest News

കാര്‍ വാഷ് യന്ത്രത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച രണ്ടര കിലോ സ്വര്‍ണം പിടികൂടി

കോഴിക്കോട്: കാര്‍ വാഷ് മെഷീനില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച രണ്ടര കിലോ സ്വര്‍ണം പിടികൂടി. കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കോഴിക്കോട് നടക്കാവ് സ്വദേശി മുഹമ്മദ് റഫിയെയാണ് കസ്റ്റംസ് സംഘം പിടികൂടിയത്.[www.malabarflash.com]

കാര്‍കഴുകുന്ന യന്ത്രത്തിന്റെ ഭാഗമായാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. പിടികൂടിയ സ്വര്‍ണത്തിന് വിപണിയില്‍ 89.50 ലക്ഷം രൂപ വില വരും. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഐഎക്‌സ് 346 വിമാനത്തില്‍ ദുബൈയില്‍ നിന്നാണ് സ്വര്‍ണം കൊണ്ടുവന്നത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ രണ്ടിന് സമീപം വച്ചാണ് കാര്‍വാഷ് മെഷീന്‍ അടങ്ങിയ ലഗേജ് ഇയാള്‍ക്ക് കള്ളക്കടത്ത് സംഘം കൈമാറിയത്. 15,000 രൂപയാണ് ഇയാളുടെ കൂലി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.