Latest News

കേരളത്തിലെ ജയിലിൽ നടന്ന ആദ്യ കൊലപാതകം; ഒ​ൻ​പ​ത് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്ക് ജീ​വ​പ​ര്യ​ന്തം

ത​ല​ശേ​രി: ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ വ​ച്ച് ജീ​വ​പ​ര്യ​ന്തം ത​ട​വു​കാ​ര​നാ​യ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ന്‍ അ​മ്പ​ല​ക്കു​ള​ങ്ങ​ര സ്വ​ദേ​ശി കെ.​പി.​ര​വീ​ന്ദ്ര​നെ (47) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ഒ​ൻ​പ​ത് പേ​ർ​ക്കും ജീ​വ​പ​ര്യ​ന്തം ശി​ക്ഷ. ത​ല​ശേ​രി അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി​യാ​ണ് പ്ര​തി​ക​ള്‍​ക്ക് ശി​ക്ഷ വി​ധി​ച്ച​ത്. ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ചു.[www.malabarflash.com]

ബി​ജെ​പി-​ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രാ​യ പാ​നൂ​ർ സെ​ൻ​ട്ര​ൽ പൊ​യി​ലൂ​രി​ലെ ആ​ന്പി​ലാ​ട്ടു​ചാ​ലി​ൽ പ​വി​ത്ര​ൻ, ത​ന്പാ​ൻ​ക​ട​വി​ലെ കാ​ഞ്ഞി​ര​ത്തു​ങ്ക​ൽ ഫ​ൽ​ഗു​ന​ൻ, സെ​ൻ​ട്ര​ൽ പൊ​യി​ലൂ​ർ ക​ച്ചേ​രി കു​ഞ്ഞി​പ്പ​റ​ന്പ​ത്ത് ര​ഘു, അ​ര​ക്കി​ണ​ർ ഭ​ദ്രാ നി​വാ​സി​ൽ സ​ന​ൽ പ്ര​സാ​ദ്, കൂ​ത്തു​പ​റ​ന്പ് ന​ര​വൂ​രി​ലെ പി.​കെ. ദി​നേ​ശ​ൻ, മൊ​കേ​രി​യി​ലെ കു​നി​യി​ൽ കോ​ള​യ​ത്താം​വീ​ട്ടി​ൽ കൊ​ട്ട​ക്ക ശ​ശി, കൂ​ത്തു​പ​റ​ന്പ് കോ​യ​പ്രം വീ​ട്ടി​ൽ അ​നി​ൽ കു​മാ​ർ, സെ​ൻ​ട്ര​ൽ പൊ​യി​ലൂ​രി​ലെ ത​ര​ശി​യി​ൽ സു​നി, ബാ​ലു​ശേ​രി​യി​ലെ പി.​വി. അ​ശോ​ക​ൻ എ​ന്നി​വ​ർ​ക്കാ​ണ് ജീ​വ​പ​ര്യ​ന്തം ശി​ക്ഷ വി​ധി​ച്ച​ത്.

പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി 25 സാ​ക്ഷി​ക​ളെ​യും പ്ര​തി​ഭാ​ഗ​ത്തി​നു​വേ​ണ്ടി ര​ണ്ടു സാ​ക്ഷി​ക​ളെ​യു​മാ​ണ് വി​സ്ത​രി​ച്ച​ത്. 17 തൊ​ണ്ടി​മു​ത​ലു​ക​ളും ഹാ​ജ​രാ​ക്കി​യി​രു​ന്നു. 15 വ​ര്‍​ഷം മു​മ്പ് ന​ട​ന്ന കൊ​ല​പാ​ത​ക കേ​സി​ല്‍ ഇ​പ്പോ​ഴാ​ണ് വി​ചാ​ര​ണ പൂ​ര്‍​ത്തി​യാ​ക്കി വി​ധി​പ​റ​യു​ന്ന​ത്.

ജയിലിലെ എട്ടാം ബ്ലോക്കിലെ സ്‌റ്റോർ റൂമിൽ സൂക്ഷിച്ച ആയുധങ്ങൾ ഉപയോഗിച്ച് പ്രതികൾ കാന്റീൻ ഉൾപ്പെടുന്ന ഏഴാം ബ്ലോക്കിന് മുന്നിൽ രവീന്ദ്രനെ അടിച്ചും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിൽ തടവുകാരനായ രാജുവിനും പരിക്കേറ്റു. ജയിൽ ഉദ്യോഗസ്ഥരും തടവുകാരുമായിരുന്നു കേസിലെ പ്രധാന സാക്ഷികൾ. 28 സാക്ഷികളെ വിസ്തരിച്ചു.

വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ടവരും റിമാൻഡ് തടവുകാരുമായ 31 പേരാണ് പ്രതികൾ. 21പേരെ കുറ്റക്കാരല്ലെന്നു കണ്ട് വെറുതെവിട്ടു. പന്ത്രണ്ടാം പ്രതി കണ്ണൂർ താവക്കരയിലെ കുണ്ടത്തിൽ ഹൗസിൽ രാകേഷ് വിചാരണയ‌്ക്ക് ഹാജരായില്ല. 

കേരളത്തിലെ ജയിലിൽ നടന്ന ആദ്യത്തെ രാഷ്ട്രീയ കൊലപാതകക്കേസിലാണ് 15വർഷത്തിനുശേഷം വിധി പ്രസ്താവിച്ചത്. പിഴയടച്ചില്ലെങ്കിൽ മുഴുവൻ പ്രതികളും ആറു മാസംകൂടി തടവ് അനുഭവിക്കണം. പിഴയടക്കുന്ന തുക രവീന്ദ്രന്റെ അനന്തരാവകാശികൾക്ക‌് നൽകണമെന്നും കോടതി നിർദേശിച്ചു.

നിലവിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നവർ അത് പൂർത്തിയാക്കിയശേഷം ഈ കേസിലെ ജീവപര്യന്തവും അനുഭവിക്കണം. 

രവീന്ദ്രന്റെ മകൻ കെ പി രജീഷും വിധി കേൾക്കാനെത്തി. വിയ്യൂർ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിക്കുന്ന അഞ്ചാം പ്രതി പേട്ട ദിനേശൻ, എട്ടാം പ്രതി തരശിയിൽ സുനി എന്നിവരെ വിയ്യൂരിലേക്ക് കൊണ്ടുപോയി. മറ്റു ഏഴുപേരെ കണ്ണൂർ സെൻട്രൽ ജയിലിലടച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.