Latest News

ജലീലിനെതിരെ പി കെ ഫിറോസിന്റെ ആരോപണം രാഷ്ട്രീയ പ്രേരിതം: ഹൈക്കോടതി

കൊച്ചി: ഉന്നതവിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിനെതിരായ ബന്ധുനിയമന പരാതിയില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയില്‍ യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന് ഹൈക്കോടതിയുടെ വിമര്‍ശനം. ഫിറോസിന്റെ ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.[www.malabarflash.com]

ന്യൂനപക്ഷ ക്ഷേമ കോര്‍പറേഷനില്‍ മന്ത്രി ബന്ധുക്കളെ നിയമിച്ചെന്ന പരാതിയില്‍ അഴിമതി നിരോധന നിയമ പ്രകാരം കേസ് എടുക്കാനുള്ള കഴമ്പില്ലെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു. പരാതിയില്‍ കഴമ്പില്ലെന്ന് വിജിലന്‍സ് വ്യക്തമാക്കുമ്പോള്‍ ഉടന്‍ ഹൈക്കോടതിയിലേക്ക് ഓടിവരികയാണോ ചെയ്യേണ്ടതെന്ന് കോടതി ചോദിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.