കാസര്‍കോട്: മൊഗ്രാല്‍ പുത്തൂരില്‍ കാര്‍ ബൈക്കിലിടിച്ച് പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു. മൊഗ്രാലിലെ മുഹമ്മദ്- ഫാത്തിമ ദമ്പതികളുടെ മകനും കുമ്പള അക്കാദമിയിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയുമായ നുഅ്മാന്‍ (17) ആണ് മരിച്ചത്.[www.malabarflash.com]
ബൈക്കോടിച്ചിരുന്ന കുമ്പള പെര്‍വാഡ് പെട്രോള്‍ പമ്പ് ജീവനക്കാരനായ മൊഗ്രാലിലെ മുനാസിറിനെ (22) ഗുരുതര നിലയില്‍ യുവാവിനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിയോടെ ദേശീയ പാതയില്‍ മൊഗ്രാല്‍ പുത്തൂരിലാണ് അപകടം. കാറിടിച്ചതിനെ തുടര്‍ന്ന് ബൈക്കിന്റെ പിറകില്‍ നിന്നും തെറിച്ചുവീണ നുഅ്മാനെ അതീവ ഗുരുതരാവസ്ഥയില്‍ മംഗളൂരു യൂണിറ്റി ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരണത്തിന് കീഴയങ്ങുകയായിരുന്നു.

സഹോദരങ്ങള്‍: ഷാനു (ഡിഗ്രി വിദ്യാര്‍ത്ഥി, ചിന്മയ കോളജ്), ഷിഫാന, ഷമീന.
No comments:
Post a Comment