ബംഗളൂരു: കര്‍ണാടകയില്‍ സഖ്യസര്‍ക്കാരിന്റെ നിലനില്പിന് ഭീഷണിയുയര്‍ത്തി രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി രാജിവച്ചു. ഇതോടെ രാജിവച്ച കോണ്‍ഗ്രസ് എംഎല്‍എമാരുടെ എണ്ണം 13 ആയി. രണ്ട് ജനതാദള്‍ എംഎല്‍എമാരും നേരത്തെ രാജി സമര്‍പ്പിച്ചിരുന്നു. എംഎല്‍എമാരായ കെ.സുധാകറും എം.ടി.ബി. നാഗരാജുമാണ് ഇന്ന് രാജിക്കത്ത് നല്‍കിയത്.[www.malabarflash.com]
അതിനിടെ കൂടുതൽ എംഎൽഎമാർ ഉടൻ രാജി വയ്ക്കുമെന്നാണ് വിവരം. ഗണേഷ് ഹുക്കേരിയ ഉടൻ രാജി സമർപ്പിച്ചേക്കുമെന്നാണ് സൂചനകൾ. അതേസമയം രാജിവച്ച എംഎൽഎ കെ.സുധാകറിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ അണിയറയിൽ സജീവമായി നടക്കുകയാണ്. സുധാകറുമായി പിസിസി അധ്യക്ഷൻ ചർച്ച നടത്തുകയാണ്. മന്ത്രി കെ.ജെ.ജോർജിന്റെ ഓഫീസിലാണ് ചർച്ചകൾ നടക്കുന്നത്.
രാജിക്കത്ത് സമർപ്പിച്ച ശേഷം പുറത്തെത്തിയ സുധാകറിനെ കോൺഗ്രസ് നേതാക്കൾ ബലം പ്രയോഗിച്ചാണ് കെ.ജെ.ജോർജിന്റെ ഓഫീസിലേക്ക് എത്തിച്ചത്.

No comments:
Post a Comment