Latest News

ക​റു​ത്ത കു​തി​ര​ക​ൾ​ക്ക് മു​ന്നി​ൽ പൊ​രു​തി വീ​ണ് ഇ​ന്ത്യ

മാ​ഞ്ച​സ്റ്റ​ർ: ക​പി​ലി​നും ധോ​ണി​ക്കും ശേ​ഷം ഇ​ന്ത്യ​ക്കാ​യി ലോ​ക​ക​പ്പു​യ​ർ​ത്താ​മെ​ന്ന വി​രാ​ട് കോ​ഹ്‌​ലി​യു​ടെ മോ​ഹ​ങ്ങ​ൾ മാ​ഞ്ച​സ്റ്റ​റി​ന്‍റെ മ​ണ്ണി​ൽ പൊ​ലി​ഞ്ഞു വീ​ണു. ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ സെ​മി​യി​ൽ ഇ​ന്ത്യ 18 റ​ൺ​സി​ന് തോ​റ്റ് പു​റ​ത്താ​യി. 240 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഇ​ന്ത്യ മൂ​ന്ന് പ​ന്തു​ക​ൾ ബാ​ക്കി നി​ൽ​ക്കെ 221 റ​ൺ​സി​ന് പു​റ​ത്താ​യി. സ്കോ​ർ: ന്യൂ​സി​ല​ൻ​ഡ് 50 ഓ​വ​റി​ൽ 239/8, ഇ​ന്ത്യ 49.3 ഓ​വ​റി​ൽ 221ന് ​ഓ​ൾ​ഔ​ട്ട്.[www.malabarflash.com]

ഫോ​മി​ലു​ള്ള ഇ​ന്ത്യ​ൻ ബാ​റ്റിം​ഗ് നി​ര​യെ സം​ബ​ന്ധി​ച്ച് വ​ലി​യ സ്കോ​റേ അ​ല്ലാ​തി​രു​ന്ന 239 പി​ന്തു​ട​രു​മ്പോ​ൾ ആ​രാ​ധ​ക​ർ പ്ര​തീ​ക്ഷി​ച്ച​ത് ഒ​രു അ​നാ​യാ​സ ജ​യ​മാ​യി​രു​ന്നു. എ​ന്നാ​ൽ,തു​ട​ക്ക​ത്തി​ൽ ത​ന്നെ പി​ച്ചി​ലെ ഈ​ർ​പ്പം മു​ത​ലാ​ക്കി പ​ന്തെ​റി​ഞ്ഞ ന്യൂ​സി​ല​ൻ​ഡ് അ​തി​വേ​ഗ​ത്തി​ൽ ഇ​ന്ത്യ​യു​ടെ മൂ​ന്ന് മു​ൻ​നി​ര വി​ക്ക​റ്റു​ക​ൾ പി​ഴു​ത് ആ​ധി​പ​ത്യം നേ​ടി. ഓ​പ്പ​ണ​ർ​മാ​രാ​യ രോ​ഹി​ത് ശ​ർ​മ​യും കെ.​എ​ൽ.​രാ​ഹു​ലും ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി​യും പ​വ​ലി​യ​നി​ൽ മ​ട​ങ്ങി​യെ​ത്തു​മ്പോ​ൾ ഇ​ന്ത്യ​ൻ സ്കോ​ർ ബോ​ർ​ഡി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത് അ​ഞ്ചു റ​ൺ​സ് മാ​ത്രം. ഈ ​മൂ​ന്ന് വി​ക്ക​റ്റു​ക​ൾ വീ​ണ​തോ​ടെ ത​ന്നെ ഇ​ന്ത്യ​ൻ ക്യാം​പും ആ​രാ​ധ​ക​രും ഞെ​ട്ടി​ത്ത​രി​ച്ചു. ഒ​രോ റ​ൺ​സ് വീ​ത​മാ​യി​രു​ന്നു മൂ​ന്ന് പേ​രു​ടെ​യും സ​മ്പാ​ദ്യം.

ത​ക​ർ​ച്ച‍​യി​ൽ നി​ന്ന് മെ​ല്ലെ ക​ര​ക​യ​റാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ സ്കോ​ർ ബോ​ർ​ഡി​ൽ 24 എ​ത്തി​യ​പ്പോ​ൾ ദി​നേ​ഷ് കാ​ർ​ത്തി​ക്കും മ​ട​ങ്ങി. ഹെ​ൻ​ട്രി​യു​ടെ പ​ന്തി​ൽ ഉ​ജ്ജ്വ​ല​മാ​യൊ​രു ക്യാ​ച്ചി​ലൂ​ടെ നീ​ഷാ​മാ​ണ് കാ​ർ​ത്തി​ക്കി​നെ മ​ട​ക്കി​യ​ത്. എ​ന്നാ​ൽ, അ​വി​ടെ വ​ച്ച് ഒ​ത്തു ചേ​ർ​ന്ന ഋ​ഷ​ഭ് പ​ന്തും ഹ​ർ​ദി​ക് പാ​ണ്ഡ്യ​യും ഇ​ന്ത്യ​യെ ത​ക​ർ​ച്ച​യി​ൽ നി​ന്ന് കൈ​പി​ടി​ച്ചു​യ​ർ​ത്തു​മെ​ന്ന തോ​ന്ന​ലു​ണ​ർ​ത്തി​ച്ചു. പ​ക്ഷേ, ര​ണ്ടു പേ​രും അ​നാ​വ​ശ്യ​മാ​യി വി​ക്ക​റ്റ് വ​ലി​ച്ചെ​റി​ഞ്ഞ​തോ​ടെ ഇ​ന്ത്യ​യു​ടെ നി​ല വീ​ണ്ടും പ​രു​ങ്ങ​ലി​ലാ​യി. സ്കോ​ർ ബോ​ർ​ഡി​ൽ 71 റ​ൺ​സ് മാ​ത്ര​മു​ള്ള​പ്പോ​ൾ അ​ഞ്ചാം വി​ക്ക​റ്റ് പ​ന്തി​ന്‍റെ രൂ​പ​ത്തി​ലും 92 ലെ​ത്തി​യ​പ്പോ​ൾ ആ​റാം വി​ക്ക​റ്റ് പാ​ണ്ഡ്യ​യു​ടെ രൂ​പ​ത്തി​ലും ന​ഷ്ട​പ്പെ​ട്ടു.

ഓ​ഫ് സ്റ്റം​പി​ന് പു​റ​ത്തേ​ക്ക് പോ​യ ബോ​ൾ ലെ​ഗ്സൈ​ഡി​ലേ​ക്ക് ഉ​യ​ർ​ത്തി​യ​ടി​ക്കാ​നു​ള്ള പ​ന്തി​ന്‍റെ അ​നാ​വ​ശ്യ ശ്ര​മ​മാ​ണ് പു​റ​ത്താ​ക​ലി​ൽ ക​ലാ​ശി​ച്ച​തെ​ങ്കി​ൽ സാ​ന്‍റ്ന​റെ ഉ​യ​ർ​ത്തിയ​ടി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് പാ​ണ്ഡ്യ​യ്ക്ക് വി​ന​യാ​യ​ത്. പ​ന്ത് 56 പ​ന്തി​ൽ നി​ന്ന് 32 റ​ൺ​സെ​ടു​ത്ത​പ്പോ​ൾ പാ​ണ്ഡ്യ 62 പ​ന്തി​ൽ 32 റ​ൺ​സ് എ​ടു​ത്തു.

എ​ന്നാ​ൽ, മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യു​ടെ സാ​ധ്യ​ത​ക​ൾ അ​വ​സാ​നി​ച്ചി​ട്ടി​ല്ലെ​ന്ന് ഉ​റ​പ്പി​ക്കു​ന്ന ത​ര​ത്തി​ൽ ഒ​രി​ന്നിം​ഗ്സ്.., അ​ത് വ​രാ​നി​രി​ക്കു​ന്ന​തേ ഉ​ണ്ടാ​യി​രു​ന്നു​ള്ളു. ര​വീ​ന്ദ്ര ജ​ഡേ​ജ​യു​ടെ രൂ​പ​ത്തി​ലാ​യി​രു​ന്നു ആ ​ഇ​ന്നിം​ഗ്സ്. ഇ​ന്ത്യ​ൻ പ്ര​തീ​ക്ഷ​ക​ൾ​ക്ക് ജീ​വ​ൻ വെ​പ്പി​ച്ച, ഒ​രു ഘ​ട്ട​ത്തി​ൽ ജ​യം സാ​ധ്യം എ​ന്ന് തോ​ന്നി​ച്ച ഇ​ന്നിം​ഗ്സ്. ധോ​ണി​യെ ഒ​ര​റ്റ​ത്ത് നി​ർ​ത്തി ക​രു​ത​ലോ​ടെ​യും എ​ന്നാ​ൽ, മോ​ശം പ​ന്തു​ക​ളെ അ​തി​ർ​ത്തി​വ​ര​യ്ക്ക​പ്പു​റ​തേ​ക്ക് ക​ട​ത്തി​യും ജ​ഡേ​ജ ജ​യ​ത്തി​ലേ​ക്ക് ഇ​ന്ത്യ​യെ അ​ടു​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു. 59 പ​ന്തി​ൽ നി​ന്ന് 77 റ​ൺ​സ് നേ​ടി ഉ​ജ്ജ്വ​ല ഫോ​മി​ൽ ക​ളി​ക്കു​ന്ന​തി​നി​ടെ ബോ​ൾ​ട്ടി​നെ ഉ​യ​ർ​ത്തി​യ​ടി​ക്കാ​നു​ള്ള ജ​ഡ്ഡു​വി​ന്‍റെ ശ്ര​മം അ​വ​സാ​നി​ച്ച​ത് കി​വീ​സ് നാ​യ​ക​ൻ വി​ല്യം​സ​ണി​ന്‍റെ ചോ​രാ​ത്ത കൈ​ക​ളി​ൽ.

ഇ​ന്ത്യ​ൻ പ്ര​തീ​ക്ഷ​ക​ളു​ടെ അ​വ​സാ​ന ക​ണി​ക​യും ന​ഷ്ട​പ്പെ​ട്ടെ​ന്ന് ഉ​റ​പ്പി​ച്ച നി​മി​ഷം. അ​വി​ടെ ഇ​ന്ത്യ​ൻ ആ​രാ​ധ​ക​രെ ആ​വേ​ശം കൊ​ള്ളി​ച്ച് വീ​ണ്ടും ഒ​രു സി​ക്സ്, അ​തും ധോ​ണി​യു​ടെ വ​ക. ധോ​ണി​യു​ടെ ബാ​റ്റി​ൽ നി​ന്ന് നി​ർ​ണാ​യ​ക​മാ​യ ആ ​സി​ക്സ് പി​റ​ക്കു​മ്പോ​ൾ വീ​ണ്ടും ഒ​ര​ത്ഭു​തം കൂ​ടി ഇ​ന്ത്യ​ൻ ക്യാം​പ് പ്ര​തീ​ക്ഷി​ച്ചു.

എ​ന്നാ​ൽ, 50ാം ഓ​വ​റി​ന്‍റെ മൂ​ന്നാം പ​ന്തി​ൽ ബാ​റ്റിം​ഗ് എ​ൻ​ഡി​ൽ തി​രി​ച്ചെ​ത്താ​നു​ള്ള വ്യ​ഗ്ര​ത​യി​ൽ ര​ണ്ടാം റ​ണ്ണി​നോ​ടി​യ ധോ​ണി​ക്ക് പി​ഴ​ച്ചു. വി​ക്ക​റ്റി​നി​ട​യി​ലെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ഓ​ട്ട​ക്കാ​ര​നെ അ​വി​സ്മ​ര​ണീ​യ​മാ​യ ഒ​രു ത്രോ​യി​ലൂ​ടെ മാ​ർ​ട്ടി​ൻ ഗ​പ്റ്റി​ൽ മ​ട​ക്കു​ന്പോ​ൾ മാ​ഞ്ച​സ്റ്റ​ർ മൈ​താ​നം നി​ശ​ബ്ദ​മാ​യി. ആ ​ത്രോ ഇ​ന്ത്യ​യ്ക്ക് പു​റ​ത്തേ​ക്കു​ള്ള വ​ഴി തു​റ​ക്കു​ക​യും ന്യൂ​ഡ​സി​ല​ൻ​ഡി​ന് കി​രീ​ട നേ​ട്ട​ത്തി​ലേ​ക്കു​ള്ള ദൂ​രം കു​റ​യ്ക്കു​ക​യു​മാ​യി​രു​ന്നു.

നേ​ര​ത്തെ കി​വീ​സ് 50 ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റി​ന് 239 റ​ണ്‍​സ് നേ​ടി. 46.1 ഓ​വ​റി​ൽ 211/5 എ​ന്ന നി​ല​യി​ലാ​ണ് റി​സ​ർ​വ് ദി​ന​ത്തി​ൽ കി​വീ​സ് ബാ​റ്റിം​ഗ് തു​ട​ങ്ങി​യ​ത്. ഇ​ന്ന് 23 പ​ന്തി​ൽ കി​വീ​സ് 28 റ​ണ്‍​സ് നേ​ടി.

റോ​സ് ടെ​യ്‌​ല​ർ (74), ക്യാ​പ്റ്റ​ൻ കെ​യ്ൻ വി​ല്യം​സ​ണ്‍ (67) എ​ന്നി​വ​രു​ടെ അ​ർ​ധ സെ​ഞ്ചു​റി​ക​ളാ​ണ് കി​വീ​സി​ന് ഭേ​ദ​പ്പെ​ട്ട സ്കോ​ർ സ​മ്മാ​നി​ച്ച​ത്. ഓ​പ്പ​ണ​ർ ഹെ​ൻ​ട്രി നി​ക്കോ​ൾ​സ് 28 റ​ണ്‍​സ് നേ​ടി. ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി ഭു​വ​നേ​ശ്വ​ർ കു​മാ​ർ മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി. ബും​റ, ഹാ​ർ​ദി​ക് പാ​ണ്ഡ്യ, ച​ഹ​ൽ, ജ​ഡേ​ജ എ​ന്നി​വ​ർ​ക്ക് ഓ​രോ വി​ക്ക​റ്റ് ല​ഭി​ച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.