Latest News

കൂട്ടുകാരൊപ്പം കുളിക്കുന്നതിനിടയില്‍ രണ്ട് പേര്‍ കുളത്തില്‍ മുങ്ങി മരിച്ചു

കാസര്‍കോട്: കൂട്ടുകാരൊപ്പം കുളിക്കുന്നതിനിടയില്‍ രണ്ട് പേര്‍ കുളത്തില്‍ മുങ്ങി മരിച്ചു. ബുധനാഴ്ച ഉച്ചക്ക് ശേഷം ബദിയഡുക്ക മാന്യ കുളത്തിലാണ് സംഭവം. ആലംപാടി ബാഫഖി നഗറിലെ ഷാഫിയുടെ മകന്‍ ഖാദര്‍ (18), ബെള്ളൂറടുക്കയിലെ മുഹമ്മദിന്റെ മകന്‍ സാലി (17) എന്നിവരാണ് മരിച്ചത്.[www.malabarflash.com]

അവധി ദിവസമായതിനാല്‍ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള 30 ഓളം ആളുകളാണ് കുളത്തില്‍ കുളിച്ചുകൊണ്ടിരുന്നത്. ഇതിനിടയില്‍ രണ്ട് പേര്‍ മുങ്ങിയത്.

പോലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ ഫയര്‍ ഫോഴ്സ് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

ആലംപാടി ബാഫഖി നഗറില്‍ താമസിക്കുന്ന തെക്കില്‍ സ്വദേശികളായ ഷാഫി - താഹിറ ദമ്പതികളുടെ മകനാണ് അബ്ദുല്‍ ഖാദര്‍. നവാസ്, നൗഫല്‍ (ദുബൈ), ഷാഹിന, സഫീറ എന്നിവര്‍ അബ്ദുല്‍ ഖാദറിന്റെ സഹോദരങ്ങളാണ്.

ഓട്ടോ ഡ്രൈവറായ ആലംപാടി ബെള്ളൂറടുക്കയിലെ മുഹമ്മദ് ബി എ - സഫിയ ദമ്പതികളുടെ മകനാണ് അബൂബക്കര്‍ സാലി അലി. കുമ്പള അക്കാദമിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ്. സഹോദരങ്ങള്‍: ശഹബാസ്, നുസൈബ, ഷഹാന. 

ഇരുവരുടെയും മൃതദേഹങ്ങള്‍ കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.