സാവോ പോളോ: കോപ അമേരിക്ക ടൂർണമന്റിൻെറ ലൂസേഴ്സ് ഫൈനലിൽ ചിലിയെ തകർത്ത് അർജൻറീന മൂന്നാമത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു അർജൻറീനയുടെ വിജയം.[www.malabarflash.com]
അഗ്യുറോ(12), ഡിബാല(22) എന്നിവർ അർജൻറീനക്കായി ഗോളുകൾ തേടി. പെനാൽറ്റിയിലൂടെ 59ാം മിനുട്ടിൽ അർതുറോ വിദാലാണ് ഗോൾ നേടിയത്.
37ാം മിനുട്ടിൽ ചിലി താരം ഗാരി മെഡലുമായി പ്രശ്നമുണ്ടാക്കിയതിന് സൂപ്പർ താരം ലയണൽ മെസിക്ക് ചുവപ്പ് കാർഡ് ലഭിച്ചു. ഗാരി മെഡലിനും ചുവപ്പ് കാർഡ് കിട്ടി. ഇതോടെ 10 പേരുമായാണ് ഇരു ടീമുകളും കളിച്ചത്. അഗ്യുറോയുടെ ഗോളിന് വഴിയൊരിക്കിയതിന് ശേഷമായിരുന്നു ചുവപ്പ് കാർഡ് കണ്ട് മെസി പുറത്ത് പോയത്.
തുടക്കം മുതൽ ആക്രമിച്ച കളിച്ച അർജൻറീന അർഹിച്ച ജയമാണ് സ്വന്തമാക്കിയത്. ഞായറാഴ്ച നടക്കുന്ന കോപ അമേരിക്ക ഫൈനലിൽ ബ്രസീൽ പെറുവിനെ നേരിടും.

No comments:
Post a Comment