Latest News

എസ് എഫ് ഐ അക്രമങ്ങള്‍ക്കെതിരെ എം എസ് എഫ് പാട്ടുപാടി പ്രതിഷേധിച്ചു

കാസര്‍കോട് : തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ എസ് എഫ് ഐ സ്വാധീന ക്യാമ്പസുകളില്‍ നടത്തിവരുന്ന അക്രമങ്ങള്‍ക്കെതിരെ എം എസ് എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ജില്ലയിലെ വിവിധ ക്യാമ്പസുകളില്‍ പ്രതിഷേധ പാട്ട് എന്ന പേരില്‍ പാട്ടുപാടി പ്രതിഷേധിച്ചു.[www.malabarflash.com]


കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ അര്‍ഫാത്ത് കവ്വല്‍ കബീര്‍, ശബീര്‍ ബേര്‍ക്ക, ഷിഹാബ് പുണ്ടൂര്‍, അംബേദ്കര്‍ കോളേജ് പെരിയയില്‍ അബു താഹിര്‍, മുബഷിര്‍, ആഷിഫ്, സൈഫാന അബ്ദുല്ല, ഫൈമ, ഗവണ്‍മെന്റ് കോളേജ് ഉദുമയില്‍ ഫൈജാസ്, സിദ്ദീഖ്, ഉനൈസ്, ഷഹാന കുണിയ, ഗവണ്‍മെന്റ് കോളേജ് മഞ്ചേശ്വരത്ത് മുര്‍ഷിദ് പെര്‍വാഡ്, അജ്മല്‍, സൈഫുദ്ദീന്‍, മുനൈഷ, ഷറഫ് കോളേജ് പടന്നയില്‍ റാഷിദ്, ആഷിഖ് ഇസ്മാഈല്‍, റാസിഖ്, ടാസ്‌ക്ക് കോളേജ് തൃക്കരിപ്പൂരില്‍ റഫാദ്, ഷരീഫ്, നിബ്രാസ്, ഷഹാബാസ്, സുമറാത്, രാജീവ് ഗാന്ധി കോളേജ് റാഹുല്‍ റാമന്താളി, ശഹീദ് ബീരിച്ചേരി, ഫഹീം കാഞ്ഞങ്ങാട്, ആദില്‍ പടന്നാക്കടപ്പുറം എന്നിവര്‍ നേതൃത്വം നല്‍കി.

തൃക്കരിപ്പൂര്‍ സ്‌കൂളില്‍ അര്‍മിയ നിലമ്പം, ശിയാസ് മട്ടമ്മല്‍, നഷാദ് ഉടുമ്പുതല, ഇളമ്പച്ചി സ്‌കൂളില്‍ മിര്‍ഷാദ്, റാസിഖ്, ശാസില്‍, ഫഹീമ, ശാദിയ, മറിയം, മുഫീദ, കൈക്കോട്ടുകടവ് സ്‌കൂളില്‍ സലീം, മുസമ്മില്‍, അനസ്, സഹല്‍, മെട്ടമ്മല്‍ സ്‌കൂളില്‍ ഹാമിദ്, സാബിര്‍, സിനാന്‍, സഹല്‍, ചെര്‍ക്കള സ്‌കൂളില്‍ ഫായിസ്, ഖാദര്‍, ഹസന്‍, തമീം, അന്‍ഷാദ്, സൈഫു എന്നിവര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.