ന്യൂയോർക്ക്: വിവാഹമോചനം ആവശ്യപ്പെട്ട ഭാര്യയെ ബാത്ത്ടബ്ബിൽ മുക്കിക്കൊന്ന ഇന്ത്യൻ വംശജൻ കുറ്റക്കാരനെന്നു യുഎസ് കോടതി വിധിച്ചു. അവ്താർ ഗ്രെവാളിനെയാണ് കോടതി കുറ്റക്കാരനെന്നു കണ്ടെത്തിയത്. ഓഗസ്റ്റ് 23-ന് ഇയാൾക്കു ശിക്ഷ വിധിക്കും.[www.malabarflash.com]
12 വർഷം മുന്പായിരുന്നു കേസിനാസ്പദമായ സംഭവം. ഫീനിക്സ് പ്രാന്തത്തിലെ വീട്ടിൽവച്ച് ഭാര്യ നവ്നീത് കൗറിനെ ഇയാൾ കൊലപ്പെടുത്തുകയായിരുന്നു. 2005-ൽ ആയിരുന്നു ഇരുവരുടെയും വിവാഹം. ജോലിയുടെ ഭാഗമായി അവ്താർ കാനഡയിലും നവ്നീത് യുഎസിലുമാണ് താമസിച്ചിരുന്നത്.
ഇതിനിടെ നവ്നീതിന് ഒരു ഹൃദയശസ്ത്രക്രിയ ആവശ്യമായി വന്നു. നവ്നീത് ഇത് യുഎസിൽ നടത്താൻ നിശ്ചയിച്ചപ്പോൾ അവ്താർ ശസ്ത്രക്രിയ കാനഡയിൽ നടത്തണമെന്നു നിർബന്ധം പിടിച്ചു. ഇത് തർക്കത്തിനിടയാക്കി.
ഇടയ്ക്ക് ഫോണ് ചെയ്പ്പോൾ നവ്നീത് അവ്താറിനോടു വിവാഹമോചനം ആവശ്യപ്പെട്ടു. ഉടൻ കാനഡയിൽനിന്നു പറന്നെത്തിയ അവ്താർ യുഎസിലെ വീട്ടിൽവച്ച് ഭാര്യയുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടു. ഇത് ഒടുവിൽ കൊലയിലേക്കു നയിക്കുകയായിരുന്നു.
ബാത്ത്ടബ്ബിലെ വെള്ളത്തിൽ മുക്കിയാണ് നവ്നീതിനെ കൊലപ്പെടുത്തിയത്. ഇതിനുശേഷം ഇന്ത്യയിലേക്കു കടന്ന അവ്താറിനെ ഇന്ത്യൻ അധികൃതർ അറസ്റ്റ് ചെയ്യുകയും പിന്നീട് യുഎസിലേക്കു തിരിച്ചയയ്ക്കുകയുമായിരുന്നു.

No comments:
Post a Comment