Latest News

ആള്‍കൂട്ട ആക്രമണം തടയാന്‍ നിയമം വേണം: മലേഗാവില്‍ മുസ്ലിം ജനലക്ഷങ്ങളുടെ പ്രതിഷേധം

ന്യൂഡല്‍ഹി: രാജ്യത്ത് ഗോ മാംസത്തിന്റെയും മറ്റും പേര് പറഞ്ഞ് മുസ്ലിം ജനത്തിനെതിരെ വര്‍ധിച്ച് വരുന്ന ആള്‍ക്കൂട്ട ആക്രമണത്തിനെതിരെ സംഘടിത പ്രക്ഷോഭം. ആള്‍കൂട്ട ആക്രമണം തടയാന്‍ നിയമംകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ മലേഗാവിലാണ് ജനലക്ഷങ്ങള്‍ അണിനിരന്ന പ്രക്ഷോഭം നടന്നത്.[www.malabarflash.com]

ബ്രിട്ടീഷ് ഭരണകാലത്ത് ഏഴ് സ്വാതന്ത്ര്യ സമര സേനാനികളെ തൂക്കിലേറ്റിയ മലേഗാവിലെ രക്തസാക്ഷി സ്മാരകത്തിനു സമീപം നടന്ന പ്രക്ഷോഭത്തില്‍ ഒരു ലക്ഷം മുസ്‌ലീങ്ങള്‍ പങ്കെടുത്തതായി സംഘാടകര്‍ അവകാശപ്പെട്ടു. ജംഇയ്യത്തുല്‍ ഉലമയും മറ്റ് എന്‍ ജി ഒ സംഘടനകളും ചേര്‍ന്നാണ് പ്രക്ഷോഭം സംഘടിപ്പിച്ചത്.

ആള്‍ക്കൂട്ട ആക്രമണത്തിനെതിരെ മുസ്‌ലിം സമുദായം നടത്തിയ ആദ്യത്തെ വലിയ സംഘടിത പ്രക്ഷോഭമാണിതെന്നാണ് സംഘാടകരുടെ അവകാശവാദം.

പ്രതികാരത്തിന് വേണ്ടിയല്ല പ്രക്ഷോഭം. ഭരണഘടനയെ സംരക്ഷിക്കാന്‍ വേണ്ടിയാണ്. അക്രമത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നുമില്ല. നിയമത്തിലാണ് വിശ്വസം- സംഘാടകരെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഭരണഘടനയിലൂന്നി പ്രവര്‍ത്തിക്കാന്‍ പോലീസിനോടും കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങളോടും ആഹ്വാനം ചെയ്യുന്നതായിരുന്നു റാലിയിലെ പ്രസംഗം.
ആള്‍ക്കൂട്ട ആക്രമണം ഞങ്ങളുടെ ഹൃദയത്തെ വ്രണപ്പെടുത്തുകയാണ്. ഇത് അവസാനിക്കണം. 

സമാദാനമാണ് ഇസ്ലാം. മറ്റേതെങ്കിലും സമുദായത്തെയാണ് ഇത്തരത്തില്‍ വേട്ടയാടിയിരുന്നതെങ്കില്‍ അവര്‍ ഇതിനകം പ്രതികരിക്കുമായിരുന്നു- ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് സെക്രട്ടറി മൗലാന ഉംറൈന്‍ മഹ്ഫൗസ് റഹ്മാനി പ്രതികരിച്ചു.

ആള്‍കൂട്ട ആക്രമണങ്ങളുായി ബന്ധപ്പെട്ട കേസുകളില്‍ ഭരണകൂടം പുലര്‍ത്തുന്ന നിസ്സംഗത അസഹനീയമാണ്. പല കേസുകളിലും എഫ് ഐ ആര്‍ പോലും ഇടാന്‍ പോലീസ് തയ്യാറാകുന്നില്ല. പെഹ്‌ലു ഖാന്റെ കേസില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ച രീതി ഹൃദയഭേദകമായിരുന്നു. ആള്‍ക്കൂട്ട ആക്രമണങ്ങളുടെ വീഡിയോകളും ചിത്രങ്ങളും പ്രചരിക്കപ്പെട്ടിട്ടും പ്രതികള്‍ക്കെതിരെ നടപടി മന്ത്രിമാര്‍ അടക്കമുള്ളവര്‍ മാലയിട്ട് സ്വീകരിക്കുകയാണെന്നും പ്രക്ഷോഭക്കാര്‍ പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.