നീലേശ്വരം: തളിയിൽ നീലകണ്ഠേശ്വര ക്ഷേത്രത്തിൽ നിർമിക്കുന്ന മഹാവിഷ്ണു ഗോപുരത്തിനു കുറ്റയടിച്ചു. ക്ഷേത്രം ട്രസ്റ്റി ടി.സി.ഉദയവർമ രാജയുടെ സാന്നിധ്യത്തിൽ തളിയിൽ കുഞ്ഞമ്പു ആചാരി, ശിൽപി കെ.അജിത്ത് കുമാർ എന്നിവരുടെ കാർമികത്വത്തിലായിരുന്നു ചടങ്ങ്.[www.malabarflash.com]
ഗോപുര നിർമാണ കമ്മിറ്റി ചെയർമാൻ കെ.സി.മാനവർമ രാജ, ഡോ.കെ.സി.കെ.രാജ, ടി.സി.ഭാഗീരഥി തമ്പുരാട്ടി, നിർമാണ കമ്മിറ്റി ജനറൽ കൺവീനർ കെ.വി.വിനോദ്, കെ.പരമേശ്വര പിടാരർ, പി.യു.ഡി.നായർ, വി.വി.രാമചന്ദ്രൻ, കെ.നാരായണ മാരാർ, മുട്ടത്ത് കുഞ്ഞിരാമൻ, പി.കുഞ്ഞിരാമൻ നായർ, കെ.കെ.ഗോവിന്ദൻ, രാമകൃഷ്ണൻ കാന, കെ.കെ.ബാലകൃഷ്ണൻ എന്നിവർ സംബന്ധിച്ചു.
നിരവധി പേർ ചടങ്ങിനെത്തി. ഗോപുര നിർമാണം പൂർത്തിയാകുന്നതോടെ പ്രൗഢമായ ഇരട്ട ഗോപുരമുള്ള ആദ്യ ക്ഷേത്രമാകും നീലേശ്വരം തളിയിൽ ക്ഷേത്രം.
No comments:
Post a Comment