Latest News

ഇല്ലിക്കൂടിനുള്ളില്‍. . സത്യം പറഞ്ഞാ വിശ്വസിക്കുവോയിലെ ആദ്യ ലിറിക്കല്‍ ഗാനം പുറത്തിറങ്ങി

ബിജു മേനോന്‍ നായകനായെത്തുന്ന പുതിയ ചിത്രമാണ് സത്യം പറഞ്ഞാ വിശ്വസിക്കുമോ. ചിത്രത്തിലെ ആദ്യ ലിറിക്കല്‍ ഗാനം പുറത്തുവിട്ടു. ഇല്ലിക്കൂടിനുള്ളില്‍ എന്നഗാനം ആലപിച്ചിരിക്കുന്നത് സുധീപ് കുമാറും മെറിനും ചേര്‍ന്നാണ്. ബികെ ഹരിനാരായണന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് സംഗീതം നല്‍കിയിരിക്കുന്നത്.[www.malabarflash.com]

നീണ്ട 6 വര്‍ഷത്തെ ഇടവേളക്കു ശേഷം മലയാളികളുടെ പ്രിയ നടി സംവൃത സുനില്‍ മടങ്ങിയെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കുടുംബ പശ്ചാത്തലത്തില്‍ അണിഞ്ഞൊരുങ്ങുന്ന ചിത്രത്തില്‍ ബിജു മേനോന്റെ ഭാര്യയായിട്ടാണ് സംവൃത വേഷമിടുന്നത്.

‘ഒരു വടക്കന്‍ സെല്‍ഫി’യ്ക്കു ശേഷം ജി. പ്രജിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജു വര്‍ഗീസ്, സൈജു കുറുപ്പ്, അലന്‍സിയര്‍, ജോണി ആന്റണി തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

‘സത്യം പറഞ്ഞാ വിശ്വസിക്കുമോ’ യുടെ രചന നിര്‍വ്വഹിക്കുന്നത് ദേശീയ അവാര്‍ഡ് ജേതാവ് സജീവ് പാഴൂരാണ്. സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത് ഷാന്‍ റഹ്മാന്‍ ആണ്. ഗ്രീന്‍ ടിവി എന്റര്‍ടൈനറിന്റെ ബാനറില്‍ രമാദേവി, ഉര്‍വ്വശി തിയറ്റേഴ്‌സിനു വേണ്ടി അനീഷ്. എം. തോമസ്, സന്ദീപ് സേനന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത് ഷഹ്നാദ് ജലാല്‍. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം നിര്‍വ്വഹിക്കുന്നു. ഉര്‍വ്വശി തീയേറ്റേഴ്‌സ് ആണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.