ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അധ്യാപികയെ സ്‌കൂളില്‍വെച്ച് മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചെന്ന പരാതിയിൽ സ്കൂൾ പ്രിൻസിപ്പലിനെ പോലീസ് അറസ്റ്റ് ചെയ്തു. സൗത്ത്ഈസ്റ്റ് ഡല്‍ഹിയിലെ ജസോലയിലാണ് സംഭവം.[www.malabarflash.com]
2017 ജൂണ്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്‌കൂള്‍ സമയം കഴിഞ്ഞും കുട്ടികള്‍ക്ക് എക്‌സ്ട്രാ ക്ലാസ് എടുക്കണമെന്ന് പ്രിന്‍സിപ്പല്‍ നിര്‍ദേശിച്ചു.
തുടര്‍ന്ന് ക്ലാസിന് ശേഷം പ്രിന്‍സിപ്പല്‍ അധ്യാപികയെ പ്രിന്‍സിപ്പലിന്റെ മുറിയിലേക്ക് വിളിച്ച് വരുത്തുകയും ജ്യൂസില്‍ മയക്ക് മരുന്ന് നല്‍കി പീഡിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തിരുന്നു.
പീഡനവിവരം പുറത്ത് പറഞ്ഞാല്‍ പീഡനദൃശ്യങ്ങള്‍ ഇന്റെര്‍നെറ്റിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും അധ്യാപികയുടെ പരാതിയില്‍ വ്യക്തമാക്കുന്നു.
അധ്യാപികയുടെ പരാതിയെ തുടര്‍ന്ന് വെള്ളിയാഴ്ച പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്തതായി പോലീസ് വ്യക്തമാക്കി.

No comments:
Post a Comment