പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. വൈസ് ചാന്‍സിലര്‍ പ്രൊഫസര്‍ ഡോ . ജി ഗോപ കുമാര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കുകയും തേജസ്വിനി സര്‍ക്കിളില്‍ ദേശീയ പതാക ഉയര്‍ത്തുകയും ചെയ്തു.[www.malabarflash.com]
വൈസ് ചാന്‍സിലര്‍ സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. പ്രൊ വൈസ് ചാന്‍സിലര്‍ പ്രൊഫ. ഡോ. കെ. ജയപ്രസാദ്, രജിസ്ട്രാര്‍ ഡോ. എ. രാധാകൃഷ്ണന്‍ നായര്‍, പരീക്ഷ കണ്‍ട്രോളര്‍ ഡോ.എം. മുരളീധരന്‍ നമ്പ്യാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
സ്റ്റുഡന്റസ് വെല്‍ഫെയര്‍ ഡീന്‍, ഡോ. എ. മാനിക്കവേലു പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ നടത്തിയ കലാ പരിപാടികളോടെ ചടങ്ങു സമാപിച്ചു.
No comments:
Post a Comment