പയ്യോളി: പെരുമാള്‍പുരത്ത് നിയന്ത്രണംവിട്ട കാറിടിച്ച് യുവാവ് മരിച്ചു. പെരുമാള്‍പുരം തണ്ടോറ വടക്കയില്‍ പരേതനായ ഹരിദാസന്റ മകന്‍ ഇ സി രാജേഷ് (32) ആണ് മരിച്ചത്. ഇദ്ദേഹം ഓട്ടോ ഡ്രൈവറാണ്.[www.malabarflash.com]
പെരുമാള്‍പുരം പഴയ എഇഒ ഓഫിസിന് സമീപം ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. വിവാഹമുറപ്പിക്കല്‍ ചടങ്ങിന് പെണ്‍വീട്ടുകാരെ കാത്ത് റോഡരികില്‍ നില്‍ക്കുമ്പോഴാണ് അപകടത്തില്‍പെട്ടത്.
വടകര ഭാഗത്തുനിന്ന് വന്ന കാര്‍ നിയന്ത്രണംവിട്ട് എതിര്‍ദിശയില്‍നിന്നും വന്ന ആള്‍ട്ടോ കാറിനും ബസ് സ്‌റ്റോപ്പിനും രാജേഷിന്റെ നിര്‍ത്തിയിട്ട ഓട്ടോക്കും ഇടിക്കുകയായിരുന്നു. പരിക്കേറ്റ രാജേഷിനെ കൊയിലാണ്ടി താലൂക്കാശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
റോഡിലെ കുഴികാരണമാണ് അപകടം സംഭവിച്ചതെന്ന് പറഞ്ഞ് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.
മാതാവ് ലീല. സഹോദരന്‍ ഹരീഷ്.
No comments:
Post a Comment