തിരുവനന്തപുരം: മണിക്കൂറുകള്‍ നീണ്ട നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ശ്രീറാം വെങ്കിട്ടരാമനെ മെഡിക്കല്‍ കോളേജിലെ സെല്‍ വാര്‍ഡിലേക്ക് മാറ്റി.[www.malabarflash.com]
മദ്യപിച്ച് അമിതവേഗത്തില്‍ ശ്രീറാം ഓടിച്ച കാറിടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ മരിക്കാനിടയായ കേസില്‍ യുവ ഐഎഎസ് ഉദ്യോഗസ്ഥനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. എന്നാല്‍, അപകടത്തിന് പിന്നാലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ശ്രീറാമിനെ ഞായാറാഴ്ചയാണ് അവിടെനിന്ന് പോലീസ് മാറ്റിയത്.
മുഖം മറച്ച് സ്‌ട്രെച്ചറില്‍ ആംബുലന്‍സില്‍ കയറ്റിയാണ് ശ്രീറാമിനെ സ്വകാര്യ ആശുപത്രിയില്‍നിന്ന് മാറ്റിയത്. മെഡിക്കല്‍ കോളേജിലേക്കാണ് പോലീസ് കൊണ്ടുപോകുന്നതെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചു. അതിനിടെ ആംബുലന്‍സ് മജിസ്‌ട്രേറ്റിന്റെ വസതിക്ക് മുന്നിലെത്തി. ആംബുലന്‍സിന് അടുത്തെത്തി ആരോഗ്യസ്ഥിതി ആരാഞ്ഞ മജിസ്‌ട്രേറ്റ് ജില്ലാ ജയിലിലേക്ക് ശ്രീറാമിനെ മാറ്റാന്‍ നിര്‍ദ്ദേശിച്ചു.
തുടര്‍ന്ന് സ്വകാര്യ ആശുപത്രിയുടെ ആംബുലന്‍സില്‍ ജില്ലാ ജയിലിന് മുന്നിലെത്തിച്ചു. തുടര്‍ന്ന് രണ്ട് മണിക്കൂറോളം ശ്രീറാമിന് ജയിലിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സിനുള്ളില്‍ ചിലവഴിക്കേണ്ടിവന്നു.
ഇതിനിടെ ജയിലിലെ ഡോക്ടര്‍ അദ്ദേഹത്തെ പരിശോധിച്ചു. ജയില്‍ സുപ്രണ്ടും ആംബുലന്‍സിന് അടുത്തെത്തി ആരോഗ്യ വിവരം ആരാഞ്ഞു. ഇതിനുശേഷം രാത്രി 8.30ഓടെയാണ് ആംബുലന്‍സ് മെഡിക്കല്‍ കോളേജിലേക്ക് നീങ്ങിയത്.

No comments:
Post a Comment