Latest News

ആലുർ ഹിദായത്തുൽ ഇസ്ലാം യുവജന സംഘത്തിന്റെ സിൽവർ ജൂബിലി ലോഗോ പ്രകാശനം ചെയ്തു

കാസര്‍കോട്: മത സാംസ്‌കാരിക രംഗത്ത് നിറസാന്നിദ്ധ്യമായി നിറഞ്ഞ് നിന്ന് 25 വര്‍ഷം പിന്നിടുന്ന ഹിദായത്തുല്‍ ഇസ്ലാം യുവജന സംഘത്തിന്റെ ഫെബ്രുവരിയില്‍ നടക്കുന്ന സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ലോഗോ ആലൂര്‍ ജമാഅത്ത് പ്രസിഡന്റ് എ.ടി അബൂബക്കര്‍, ഡോ. അബ്ദുല്‍ ഖാദര്‍ കരക്കക്കാലിന് നല്‍കി പ്രകാശനം ചെയ്തു.[www.malabarflash.com]

ഭാഗമായി ജമാഅത്ത് ഖത്തീബ് മുഹമ്മദ് കുഞ്ഞി ഹനീഫിയുടെ നേതൃത്വത്തില്‍ സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ലോഗോ പ്രകാശനം ബലി പെരുന്നാള്‍ ദിനത്തില്‍ ആലുര്‍ ജുമാ മസ്ജിദില്‍ വെച്ച് നിര്‍വ്വഹിച്ചു.

മുഹമ്മദ് കുഞ്ഞി ഹനീഫി, മുഹമ്മദ് കുഞ്ഞി, സിദ്ധീഖ് ബി.കെ, ശിഹാബ് ആലുര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഇരുപ്പത്തഞ്ചാം വാര്‍ഷികത്തിന് മുന്നോടിയായി ഇരുപ്പത്തഞ്ച് ഇന കര്‍മ്മ പരിപാടിയുടെ ഉദ്ഘാടനം ആഗസ്റ്റ് 29 വ്യാഴാഴ്ച രാത്രി ആലുര്‍ ജമാഅത്ത് ഖത്തീബ് മുഹമ്മദ് കുഞ്ഞി ഹനീഫി നിര്‍വ്വഹിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.