പരവനടുക്കം: ചെണ്ടയില്‍ വിസ്മയം തീര്‍ക്കുകയാണ് ബാലഗോകുലത്തിലെ കുരുന്നുകള്‍.[www.malabarflash.com]
ചെമ്മനാട് ഗ്രാമപഞ്ചായത്തില്‍ തലക്ലായി എന്ന പ്രദേശത്തെ ഒന്നാം ക്ലാസുമുതല്‍ പ്ലസ്ടുവരെയുള്ള 20 കുട്ടികളും 10 മുതിര്‍ന്നവരേയും ഉള്‍പ്പെടുത്തി പാര്‍ത്ഥസാരഥി ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ നാല് മാസത്തെ പരിശീലനത്തിലൂടെയാണ് ഇവര്‍ ചെണ്ടയില്‍ കഴിവ് തെളിയിച്ചത്. എല്ലാ ദിവസവും രാവിലെയും വൈകിട്ടും രണ്ട് മണിക്കൂറാണ് പരിശീലനം.
ഉദുമയിലെ ബാലകൃഷ്ണന്‍, ഷിനോജ് ചാത്തങ്കൈ, ഷിബു കീഴൂര്‍ എന്നിവരാണ് പരീശീലനം നല്‍കിയത്. ശ്രീകൃഷ്ണ ജയന്തി ശോഭയാത്രയ്ക്ക് ആദ്യമായി ചെണ്ടമേളം ഒരുക്കണമെന്ന കുട്ടികളുടെ അതിയായ ആഗ്രഹത്തോടെയാണ് പരിശീലനം തുടങ്ങിയത്.
കഴിഞ്ഞ ദിവസം പ്രഭാകര ഗുരുസ്വാമിയുടെ അനുഗ്രഹത്തോടെ തലക്ലായി ശ്രീധര്‍മ്മശാസ്താ ഭജനമന്ദിരത്തില്‍ രാമായണമാസാചരണപരിപാടിയില്‍ പാര്‍ത്ഥസാരഥി വാദ്യ സംഘമെന്ന നാമകരണത്തില്‍ അരങ്ങേറ്റം കുറിച്ചു.
No comments:
Post a Comment