മംഗളൂരു: മലയാളികൾ ഉൾപ്പെട്ട വ്യാജ അന്വേഷണ സംഘം മംഗളൂരുവിൽ പിടിയിൽ. അഞ്ച് മലയാളികളും നാല് കർണാടക സ്വദേശികളുമാണ് പിടിയിലായത്. നാഷണൽ ക്രൈം ഇൻവെസ്റ്റിഗേഷൻ ബ്യൂറോ എന്ന പേരിലാണ് ഇവർ പ്രവർത്തനം നടത്തിയിരുന്നത്.[www.malabarflash.com]
സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് നഗരത്തിൽ പോലീസ് പരിശോധന നടത്തവെയാണ് വ്യാജ അന്വേഷണ സംഘം പിടിയിലായത്. നാഷണല്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ പേരില്‍ ഹോട്ടലില്‍ മുറി എടുത്തു താമസിക്കുകയായിരുന്നു ഇവരെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
വ്യാജ സ്റ്റിക്കറുകൾ പതിപ്പിച്ച ഇവരുടെ വാഹനവും പിടികൂടിയിട്ടുണ്ട്. അതേസമയം, പിടിയിലായവരുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളൊന്നും പോലീസ് പുറത്തുവിട്ടിട്ടില്ല. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

No comments:
Post a Comment