ചെറുതോണി: ഭാര്യയെ വെട്ടികൊലപ്പെടുത്തിയശേഷം ഭർത്താവ് ജീവനൊടുക്കി. തോപ്രാംകുടി സ്കൂൾസിറ്റി പെലിക്കൻകവലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.[www.malabarflash.com]
കുന്നുംപുറത്ത് ഷാജി (സുഹൃത്ത് ഷാജി- 50) യാണ് ഭാര്യ മിനി (45)യെ വാക്കത്തിക്ക് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കൃത്യത്തിനുശേഷം ഇയാൾ തൂങ്ങിമരിക്കുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. രാത്രിയിൽ നടന്ന സംഭവം ചൊവ്വാഴ്ച രാവിലെ എട്ടോടെയാണ് പുറംലോകമറിയുന്നത്.
മിനിയുടെ കഴുത്തിൽ ആഴത്തിൽ വെട്ടേറ്റിരുന്നു. കൈയ്ക്കും വെട്ടേറ്റിട്ടുണ്ട്. വീടിന്റെ കിടപ്പുമുറയിൽ കട്ടിലിനോടുചേർന്ന് തറയിലാണ് മിനിയുടെ മൃതദേഹം കിടന്നിരുന്നത്. ഷാജിയുടെ മൃതദേഹം സമീപത്ത് കഴുത്തിൽ കേബിൾ മുറുകിയ നിലയിലായിരുന്നു. ഇയാൾ വീടിന്റെ ഇടയുത്തരത്തിൽ തൂങ്ങിയശേഷം കേബിൾ പൊട്ടി നിലത്തുവീണതാകുമെന്നു സംശയിക്കുന്നു.
കൂലിപ്പണിക്കുപോകുന്ന മിനിയെ തൊട്ടടുത്ത വീട്ടിലുള്ളവർ രാവിലെ കാണാതെ വന്നപ്പോൾ വിളിച്ചുനോക്കിയെങ്കിലും മറുപടിയുണ്ടായില്ല. തുടർന്ന് ഫോണിൽ വിളിച്ചിട്ടും മറുപടിയില്ലാത്തതിനാൽ വീട്ടിലെത്തി കതകിൽ തട്ടിയെങ്കിലും അകത്തുനിന്നുപൂട്ടിയ നിലയിലായിരുന്നു. തുടർന്ന് നാട്ടുകാർ വീടിന്റെ അടുക്കളവാതിലിലൂടെ അകത്തുകടന്നപ്പോഴാണ് മിനിയും തൊട്ടടുത്തായി ഷാജിയും മരിച്ചുകിടക്കുന്നതായി കണ്ടെത്തിയത്.
No comments:
Post a Comment