കൊച്ചി: രാജ്യം സാന്പത്തിക മാന്ദ്യത്തിന്റെ പിടിയിലെന്ന വിവരങ്ങൾ പുറത്തുവന്നതോടെ സ്വർണവില കുതിച്ചുയർന്നു. ഗ്രാമിന് 40 രൂപയുടെയും പവന് 320 രൂപയുടെയും വർധനവാണ് ശനിയാഴ്ച രേഖപ്പെടുത്തിയത്. ഇതോടെ സ്വർണവില പവന് 28,320 രൂപയായും ഗ്രാമിന് 3540 രൂപയായും വിലയുയർന്നു.[www.malabarflash.com]
പവന് 28,000 രൂപയായിരുന്നു ഇതുവരെയുള്ള റിക്കാർഡ് വില. ഇതും മറികടന്നുകൊണ്ടാണു സ്വർണവില കുതിക്കുന്നത്. ഇന്ത്യൻ രൂപയ്ക്ക് കൂടുതൽ മൂല്യശോഷണം വരികയും ആഗോളതലത്തിൽ നിലനിൽക്കുന്ന മാന്ദ്യം തുടരുകയും ചെയ്താൽ സ്വർണ വില ഇനിയും ഉയർന്നേക്കാമെന്നാണു വിപണിയിൽനിന്നു ലഭിക്കുന്ന വിവരങ്ങൾ.
വെളളിയാഴ്ച സ്വർണവില് 80 രൂപ വർധിച്ചിരുന്നു. കഴിഞ്ഞ 15നാണ് സ്വർണം പവന് 28,000 രൂപ തൊട്ടത്. പിന്നീട് കയറ്റിറക്കത്തിലൂടെ മുന്നേറുകയായിരുന്ന സ്വർണവില രണ്ടു ദിവസമായി മുന്നോട്ട് കുതിക്കുകയായിരുന്നു.

No comments:
Post a Comment