ഗുവാഹത്തി: സ്ത്രീകളോട് മോശമായി പെരുമാറിയെന്നാരോപിച്ച് അനൗദ്യോഗിക ഗ്രാമീണ കോടതി 42,000 രൂപ പിഴയിട്ടതിനെ തുടര്‍ന്ന് 16 കാരന്‍ ആത്മഹത്യ ചെയ്തു. അസമിലെ ബോംഗൈഗാവ് ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം.[www.malabarflash.com]
മഞ്ഞപ്പിത്തം ബാധിച്ച 16കാരന്‍ അയല്‍ഗ്രാമത്തിലേക്ക് സൈക്കിളില്‍ പോവുന്നതിനിടെ രണ്ട് സ്ത്രീകള്‍ക്ക് സമീപം വീണു. എന്നാല്‍, കൗമാരക്കാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് സ്ത്രീകള്‍ ബഹളം വച്ചു. ഇതിനിടെ, കൗമാരക്കാരനെ ഗ്രാമീണര്‍ പിടികൂടി മര്‍ദ്ദിക്കുകയായിരുന്നു. താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് കൗമാരക്കാരന്‍ പറഞ്ഞെങ്കിലും ആരും ചെവിക്കൊണ്ടില്ല.
തുടര്‍ന്ന് കുട്ടിയുടെ കുടുംബത്തെ അനൗദ്യോഗിക കോടതിയിലേക്ക് വിളിപ്പിക്കുകയായിരുന്നു. നിര്‍ധന കുടുംബത്തെ വിചാരണ ചെയ്ത് 42000 രൂപ പിഴയീടാക്കാന്‍ ഉത്തരവിടുകയായിരുന്നു. ഇതോടെ, അപമാനിതനായ കൗമാരക്കാരന്‍ ട്രെയിനിനു മുന്നില്‍ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.
സംഭവശേഷം 16കാരന്‍ ഏറെ അപമാനിതനാവുകയും അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്നും പ്രദേശവാസി പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്നും ശക്തമായ നടപടിയെടുക്കുമെന്നും പ്രതികളില്‍ ഒരാളെ അറസ്റ്റ് ചെയ്തതായും സുബോദ് ബോംഗൈഗാവ് പോലി മേധാവി സോനോവല്‍ പറഞ്ഞു.
No comments:
Post a Comment