Latest News

ലോകത്തെ ഭയാശങ്കയിലാക്കിയ ഇരട്ട ഛിന്നഗ്രഹം അപകടമൊന്നുണ്ടാക്കാതെ ഭൂമിയെ കടന്നുപോയി; ഭീഷ​ണി അവസാനിച്ചിട്ടില്ലെന്ന് നാസയുടെ വെളിപ്പെടുത്തൽ

വാഷിംഗ്ടൺ: ലോകത്തെ ഭയാശങ്കയിലാക്കിയ  ഇരട്ട ഛിന്നഗ്രഹം അപകടമൊന്നുണ്ടാക്കാതെ ഭൂമിയെ കടന്നുപോയി. പക്ഷേ തത്കാലം ആശങ്ക അവസാനിച്ചെങ്കിലും ഛിന്നഗ്രഹങ്ങളുടെ ഭീഷ​ണി അവസാനിച്ചിട്ടില്ലെന്നാണ് നാസയുടെ വെളിപ്പെടുത്തൽ. ഇവ അധികം വൈകാതെ തന്നെ വീണ്ടും ഭൂമിയിലേക്ക് എത്തുമെന്നാണ് നാസയിലെ ശാസ്ത്രജ്ഞൻ വെളിപ്പെടുത്തിയത്.[www.malabarflash.com]
മുമ്പ് ദിനോസറുകൾ ഉൾപ്പെടെയുള്ള ജീവികളുടെ നാശത്തിന് കാരണമായ മഹാവിസ്ഫോടനത്തിന് തുല്യമായിരിക്കും അതെന്നാണ് നാസയുടെ മുന്നറിയിപ്പ്.

ഇരട്ട ഛിന്നഗ്രങ്ങളായ ക്യു.എസും ഒ.യു1 എന്നിവയാണ് കഴിഞ്ഞ ദിവസം ഭൂമിയുടെ സമീപത്തുകൂടെ കടന്നുപോയത്. സൂര്യന്റെ ദിശയിലേക്ക് ഇത് കടന്നുപോയെന്ന് നാസ പറയുന്നു. 2013ൽ റഷ്യയിലെ ചെല്യബിൻസ് മേഖലയിൽ ദൃശ്യമായ ഇവ ആകാശത്ത് വെച്ച് കത്തിയെങ്കിലും നിലത്ത് പതിച്ചപ്പോള്‍ 1500 പേർക്ക് പരിക്കേറ്റിരുന്നു.

ലോകരാജ്യങ്ങൾ ബഹിരാകാശ മേഖലയിലും ഛിന്നഗ്രഹങ്ങളെക്കുറിച്ച് പഠിക്കുന്നതിലും കൂടുതൽ നിക്ഷേപം നടത്തണമെന്ന് നാസ ആവശ്യപ്പെട്ടു. അതേസമയം അടുത്ത 70 വർഷത്തിനുള്ളിൽ ഭൂമിക്ക് പ്രത്യക്ഷത്തിൽ ഭീഷണിയുള്ള ഛിന്നഗ്രഹങ്ങളില്ലെന്നാണ് ശാസ്ത്രലോകം പറയുന്നത്. പക്ഷേ ഇതിന്റെ ദിശ പ്രവചിക്കാൻ സാധിക്കാത്തതിനാൽ പൂർണമായി അപകടം ഒഴിവായെന്ന് പറയാനുമാവില്ല.

ഭൂമിയെ ഇല്ലാതാക്കുന്ന ഛിന്നഗ്രഹം വരുന്ന കാലം വിദൂരമല്ലെന്ന് നാസ പറയുന്നു. 65 മില്യൺ വർഷങ്ങൾക്ക് മുമ്പ് ദിനോസറുകളെ ഇല്ലാതാക്കിയ തരത്തിലുള്ള ഛിന്നഗ്രഹങ്ങൾ ഭൂമിയിലേക്ക് എത്തുമെന്ന് ഉറപ്പാണ്. ലോകരാജ്യങ്ങൾ പ്ലാനറ്ററി ഡിഫൻസ് മേഖലയിൽ കൂടുതൽ നിക്ഷേപം നടത്തിയില്ലെങ്കിൽ ഭൂമി ഇല്ലാതാവുന്ന കാര്യം വിദൂരമല്ലെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നല്‍കുന്നു.


സമീപകാലത്തല്ലെങ്കിലും നൂറോ അതിൽ കൂടുതലോ കാലത്തിനുള്ളിൽ ഭൂമിയെയും മനുഷ്യനെയും ഇല്ലാതാക്കുന്ന ഛിന്നഗ്രഹം വരുമെന്ന് സ്‌പേസ് ഗ്രൂപ്പ് ബി 612 പ്രസിഡന്റ് ഡാനിക്ക റെമി പറയുന്നു. ഭൂമിയിൽ ഛിന്നഗ്രഹം പതിക്കുമെന്ന കാര്യം നൂറ് ശതമാനം ഉറപ്പാണെന്നും പക്ഷേ അതിന്റെ കൃത്യസമയം ഉറപ്പില്ലെന്നും റെമി വ്യക്തമാക്കി.ചെറിയ ഛിന്നഗ്രഹങ്ങളെയും ഭയപ്പെടേണ്ടതുണ്ട്. അവ പതിച്ചാലും ലോകത്ത് നടക്കുന്ന മരണം വലിയ തോതിലായിരിക്കും.


സാങ്കേതിക വിദ്യ കൊണ്ട് മാത്രമേ മനുഷ്യ വംശത്തിന് ബഹിരാകാശ ഭീഷണിയിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കൂ. നിലവിൽ ഇടിക്കാന്‍ സാധ്യതയുള്ള ഛിന്നഗ്രഹങ്ങളുടെ ദിശ മാറ്റലാണ് മുന്നിലുള്ള വഴിയെന്നും ഡാനിക്ക റെമി പറയുന്നു. ചെറിയൊരു സ്‌ഫോടനം പോലും ലോകത്തിന്റെ ഗതാഗതം, നെറ്റ്‌വര്‍ക്കിംഗ്, കാലാവസ്ഥ, എന്നിവയെ സ്വാധീനിക്കുമെന്ന് റെമി പറഞ്ഞു. അതേസമയം ഛിന്നഗ്രഹത്തെ തകർക്കാൻ ആണവായുധം ഉപയോഗിക്കുന്നത് അടക്കമുള്ള വഴികൾ ഉപയോഗിക്കണമെന്നും റെമി പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.