കോഴിക്കോട്: സാമൂഹിക പ്രവര്‍ത്തക നര്‍ഗീസ് ബീഗത്തെ ആക്രമിക്കാന്‍ ശ്രമമെന്ന് പരാതി. കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍വച്ച് ചൊവ്വാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്.[www.malabarflash.com]
താഴത്തെ നിലയിലുള്ള പാര്‍ക്കിങ് ഏരിയയില്‍ ഇരുചക്ര വാഹനം പാര്‍ക്ക് ചെയ്തു ബസ് നിര്‍ത്തുന്ന സ്ഥലത്തേക്ക് സ്റ്റെയര്‍ കേസ് വഴി കയറി വരുന്നതിനിടെ പിന്നാലെയെത്തിയ അക്രമി ഇവരെ കടന്നു പിടിക്കുകയയായിരുന്നു. തുടര്‍ന്ന് കുതറി മാറി തടഞ്ഞതോടെ അക്രമി ഇവരുടെ കൈപിടിച്ച് തിരിച്ചു.
ബഹളം വച്ചതോടെ അക്രമി ഓടിരക്ഷപ്പെട്ടു. തുടര്‍ന്ന് പോലിസ് എയ്ഡ് പോസ്റ്റിലെ പോലിസുകാരുടെ സഹായത്തോടെ തിരച്ചില്‍ നടത്തിയെങ്കിലും അക്രമിയെ കണ്ടെത്താനായില്ല.
No comments:
Post a Comment