പന്തളം: പന്തളത്ത് ആംബുലൻസ് ഇടിച്ച് പോപുലര്‍ഫ്രണ്ട് പ്രാദേശിക നേതാവ് മരിച്ചു. പന്തളം മങ്ങാരം പുലിക്കുഴി മണ്ണില്‍ അജിയുടെ മകന്‍ അജാസ് മുഹമ്മദ്(22) ആണ് മരിച്ചത്. പോപുലര്‍ഫ്രണ്ട് മുട്ടാര്‍ യൂനിറ്റ് സെക്രട്ടറിയാണ്. [www.malabarflash.com]
ശനിയാഴ്ച ഉച്ചക്ക് പന്തളം ത്രിലോക് സിനിമാസിന്റെ മുന്നിലായിരുന്നു അപകടം. പന്തളത്ത് നിന്നും കുരമ്പാലയ്ക്ക് സ്കൂട്ടറിൽ പോയ അജാസ് മുന്നിൽ പോയ കാർ ബ്രേക്കിട്ടതിനെ തുടർന്ന് കാറിന്റെ പിന്നിലിടിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. ഈസമയം അടൂർ ഭാഗത്തു നിന്നെത്തിയ ആംബുലൻസ് അജാസിന്റെ ദേഹത്തു കൂടി കയറിയിറങ്ങി.
ഗുരുതരമായി പരിക്കേറ്റ അജാസിനെ ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഖബറടക്കം ഞായറാഴ്ച നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
മാതാവ്: സബീന. സഹോദരങ്ങള്‍: അജ്മല്‍, ആരിഫ്. കുരമ്പാലയിൽ പച്ചക്കറി കച്ചവടം നടത്തുന്ന അജാസ് ഉച്ചഭക്ഷണത്തിനായി വീട്ടിലെത്തി മടങ്ങുമ്പോഴാണ് അപകടം നടന്നത്.
No comments:
Post a Comment