കാസര്‍കോട് : ചന്ദ്രഗിരി പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയ യുവാവിനെ കണ്ടെത്തനായില്ല. അണങ്കൂരിലെ കെ. അശോകനാണ് (44) ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെ ചന്ദ്രഗിരി പുഴയിലേക്ക് ചാടിയത്.[www.malabarflash.com]
പാലത്തിന് സമീപത്തു സ്‌കൂട്ടര്‍ നിര്‍ത്തി ആളുകള്‍ നോക്കി നില്‍ക്കെ പുഴയിലേക്ക് ചാടുകയായിരുന്നു. സ്‌കൂട്ടറില്‍ നിന്നും അശോകന്റെ മൊബൈല്‍ ഫോണും പേഴ്സും വണ്ടിയുടെ ആര്‍.സി ബുക്കും കണ്ടെത്തിയിട്ടുണ്ട്. പുഴയില്‍ ചാടിയ ആള്‍ കരയിലേക്ക് നീന്തി രക്ഷപ്പെടാന്‍ ശ്രമം നടത്തിയിരുന്നുവെന്നും എന്നാല്‍ പകുതിയില്‍ എത്തിയപ്പോള്‍ മുങ്ങി താഴുകയായിരുന്നുവെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു.
അശോകന് സാമ്പത്തിക പ്രയാസം ഉണ്ടായിരുന്നതായും അടുത്തിടെ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നതായും ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പുഴയില്‍ കാണാതായ അശോകന് വേണ്ടി പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് വൈകുന്നേരം വരെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

No comments:
Post a Comment