കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണം എല്‍ ഡി എഫിന് നഷ്ടമായി. മേയര്‍ ഇ പി ലതയ്‌ക്കെതിരെ യു ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. 26നെതിരെ 28 വോട്ടുകള്‍ക്കാണ് അവിശ്വാസ പ്രമേയം പാസായത്. സ്വതന്ത്രനും ഡെപ്യൂട്ടി മേയറുമായ പി കെ രാഗേഷ് യു ഡി എഫിന്റെ പ്രമേയത്തെ പിന്തുണച്ചു.[www.malabarflash.com]
കോണ്‍ഗ്രസ് വിമത അംഗമായ പി.കെ.രാഗേഷിന്റെ ഒറ്റവോട്ടിന്റെ പിന്തുണയിലാണ് നാലുവര്‍ഷമായി കോര്‍പ്പറേഷന്‍ എല്‍.ഡി.എഫ്. ഭരിച്ചിരുന്നത്. എന്നാല്‍ രാഗേഷ് കോണ്‍ഗ്രസുമായി അടുത്തതോടെ യു ഡി എഫ് മേയര്‍ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരികയായിരുന്നു.
ആകെ 55 കൗണ്‍സിലര്‍മാരുള്ള കോര്‍പറേഷനില്‍ 27 അംഗങ്ങള്‍ വീതമാണ് എല്‍ ഡി എഫിനും യു ഡി എഫിനും ഉണ്ടായിരുന്നത്. ഇതില്‍ എടക്കാട് വാര്‍ഡിലെ എല്‍ ഡി എഫ് കൗണ്‍സിലര്‍ കഴിഞ്ഞദിവസം മരിച്ചു. അതോടെ എല്‍ ഡി എഫിന്റെ അംഗബലം 26ആയി. അവിശ്വാസപ്രമേയത്തിന്മേല്‍ നാലുമണിക്കൂറോളം നീണ്ട ചര്‍ച്ചയാണ് നടന്നത്. നിലവിലെ ഡെപ്യൂട്ടി മേയറായ രാഗേഷിനായിരിക്കും മേയറുടെ താത്കാലിക ചുമതല.

No comments:
Post a Comment