ചേർത്തല: ദേശീയപാതയിൽ തടി കയറ്റിവന്ന ലോറിയും കാറും കൂട്ടിയിടിച്ച് ഏഴു വയസുകാരൻ മരിച്ചു. മൂന്നുപേർക്കു പരിക്ക്. കാഞ്ഞിരപ്പള്ളി കിഴക്കേത്തലയ്ക്കൽ തോമസ് ജോർജിന്റെ മകൻ ജോഹൻ (ഏഴ്) ആണ് മരിച്ചത്. അപകടത്തിൽ തോമസ് ജോർജിനും ഭാര്യ മറിയത്തിനും മൂന്നര വയസുള്ള മകൾ ദിയയ്ക്കും പരിക്കേറ്റു.[www.malabarflash.com]
ചേർത്തല തിരുവിഴയിൽ വെളളിയാഴ്ച പുലർച്ചെ നാലോടെയാണു സംഭവം. തോമസ് ജോർജും കുടുംബവും ചെന്നൈയിൽനിന്ന് കാറിൽ ആലപ്പുഴയ്ക്കു വരുന്പോൾ തടിലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പിൻസീറ്റിലിരുന്ന ജോഹൻ സീറ്റ് ബെൽറ്റിൽ കുരുങ്ങി അതീവ ഗുരുതരമായി പരിക്കേറ്റ് സംഭവസ്ഥലത്തുതന്നെ മരിച്ചു.
ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ ആഘാതത്തിൽ സീറ്റു ബെൽറ്റ് ശരീരത്തിൽ മുറുകി ആന്തരികാവയവങ്ങൾ തകർന്നാണ് ജോഹൻ മരിച്ചത്. വയറിൽ സീറ്റ് ബെൽറ്റ് മുറുകിയ പാടല്ലാതെ ശരീരത്ത് ഒരു പരിക്കുപോലും ജോഹനില്ലായിരുന്നു. തോമസ് ജോർജ്, മറിയം, ദയ എന്നിവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജോഹന്റെ മൃതദേഹം താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്കു മാറ്റി. മാരാരിക്കുളം പോലീസ് മേൽനടപടി സ്വീകരിച്ചു.

No comments:
Post a Comment