കാസര്‍കോട്: പ്രമുഖ പണ്ഡിതനും ചെമ്പിരിക്ക ഖാസിയുമായ സി.എം അബ്ദുല്ല മൗവലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മുന്‍ ആഭ്യന്തര മന്ത്രിയും കോണ്‍ഗ്രസ്സ് നേതാവുമായ പി ചിദംബരത്തിന്റെ ബന്ധം അന്വേഷിക്കണമെന്ന് സമസ്ത മുശാവറ അംഗവും കീഴൂര്‍ ചെമ്പിരിക്ക ഖാസിയുമായ ത്വാഖ അഹ്മദ് അല്‍ അസ്ഹരി ആവശ്യപ്പെട്ടു.[www.malabarflash.com]
ഐ.എന്‍.എക്സ്. മീഡിയ കേസില്‍ ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്ത സാഹചര്യത്തിലാണ് ത്വാഖ അഹ്മദ് അല്‍ അസ്ഹരി ഈ ആവശ്യം ഉന്നയിച്ചത്.
ചെമ്പിരിക്ക ഖാസി സിഎം അബ്ദുല്ല മൗലവിയുടെ കൊലയാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്ന ആവശ്യവുമായി 300 ദിവസത്തിലധികമായി കാസര്‍കോട്ടെ ഒപ്പുമരച്ചോട്ടില്‍ കുടുംബും സമര സമിതിയും നടത്തുന്ന സമരം അവസാനിപ്പിക്കാന്‍ സമ്മര്‍ദ്ധം ചെലുത്തിയ വ്യക്തി ചിദംബരത്തിന്റെ പേര് പരാമര്‍ശിച്ചതായാണ് ത്വാഖ അഹ്മദ് മൗലവി പറയുന്നത്.
കൊലപാതക കേസ് ആര്‍ക്കും തെളിയിക്കാന്‍ കഴിയില്ലെന്നും, കൊന്നയാള്‍ ഒരു ടൊയോട്ട കാറില്‍ കറങ്ങുന്നുണ്ടെന്നും, അയാള്‍ക്ക് പി ചിദംബരവുമായി അടുത്ത ബന്ധമുണ്ടെന്ന് പറഞ്ഞതായാണ് ത്വാഖ അഹ്മദ് അല്‍ അസ്ഹരി ഫെയ്‌സ് ബുക്കിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഖാസിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ചിദംബരത്തിന്റെ ബന്ധം അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നത്.
ഖാസി കൊല്ലപ്പെടുന്ന സമയത്ത് ചിദംബരം കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്നു.
No comments:
Post a Comment