Latest News

എസ് വി രംഗനാഥ് കഫേ കോഫി ഡേയുടെ ഇടക്കാല ചെയര്‍മാന്‍

മംഗളൂരു: കഫേ കോഫി ഡേ ഉടമ വി.ജി സിദ്ധാര്‍ത്ഥയുടെ മരണത്തെ തുടര്‍ന്ന് കഫേ കോഫി ഡേയുടെ ഇടക്കാല ചെയര്‍മാനായി എസ്.വി രംഗനാഥിനെ നിയമിച്ചു. ബുധനാഴ്ച്ച ചേര്‍ന്ന കഫേ കോഫി ഡേ യോഗത്തിലാണ് രംഗനാഥിനെ ഇടക്കാല ചെയര്‍മാനായി നിയമിച്ചത്.[www.malabarflash.com]

കഫേ കോഫി ഡേയുടെ സ്വതന്ത്ര ഡയറക്ടറായിരുന്നു രംഗനാഥ്. സിറില്‍ അമര്‍ചന്ദ് മംഗള്‍ദാസിനെ നിയമോപദേഷ്ടാവായും നിയോഗിച്ചിട്ടുണ്ട്.

രാജ്യത്താകമാനം 1500 ലധികം കോഫി ഷോപ്പുകളാണ് ഈ ശ്യംഖലയുടെ കീഴിലുള്ളത്. സിദ്ധാര്‍ത്ഥയുടെ ഉടമസ്ഥതയിലുള്ള കാപ്പിത്തോട്ടങ്ങളില്‍ നിന്ന് 28,000 ടണ്ണിലധികം കാപ്പിയാണ് പ്രതിവര്‍ഷം കയറ്റുമതി ചെയ്യുപ്പെടുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.