Latest News

വെള്ളക്കെട്ടിൽനിന്നു കുട്ടികളെ രക്ഷിച്ച പ്രവാസി യുവാവ് മരിച്ചു

മലപ്പുറം: ഒഴുക്കില്‍പ്പെട്ട മകനെയും ഭാര്യാസഹോദരന്റെ പുത്രനെയും രക്ഷിക്കുന്നതിനിടെ പ്രവാസി യുവാവിനു ദാരുണാന്ത്യം. മലപ്പുറം കാരത്തൂര്‍ സ്വദേശി അബ്ദുല്‍ റസാഖ് ആണ് മരിച്ചത്.[www.malabarflash.com]

വെള്ളക്കെട്ടിൽ വീണ കുട്ടികളെ രക്ഷിച്ചു കരയ്ക്ക് എത്തിച്ച ശേഷമാണ് അബ്ദുൽ റസാഖ് കുഴഞ്ഞു വീണത്.

വൈകിട്ട് സൗത്ത് പല്ലാറിലാണു കുട്ടികൾ അപകടത്തിൽപ്പെട്ടത്. രക്ഷാപ്രവർത്തനത്തിനു ശേഷം മുങ്ങിത്താണ റസാഖിനെ നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

ഗൾഫിൽനിന്ന് അവധിക്ക് നാട്ടിലെത്തിയ റസാഖ് ഈ മാസം അവസാനം തിരിച്ചു പോകാനിരിക്കെയാണു ദുരന്തം. നസീമയാണു ഭാര്യ. മൂന്ന് മക്കളുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.