മലപ്പുറം: കനത്തമഴയും മണ്ണിടിച്ചിലും ഉണ്ടായ കവളപ്പാറയിൽനിന്ന് ഓരോ ദിവസവും കരളലിയിപ്പിക്കുന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഇതുവരെ ഇവിടെനിന്നും 20 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. 39 പേരെ ഇനിയും കണ്ടെത്താനുണ്ട്.[www.malabarflash.com]
ഇതിനിടെ അവിടെനിന്നും മറ്റൊരു നടക്കുന്ന കാഴ്ചയാണ് പുറത്തുവന്നിരിക്കുന്നത്. വീടിനു മുന്നിൽ മഴക്കോട്ടിട്ട് ബൈക്കിൽ ഇരിക്കുന്ന പ്രിയദർശൻ എന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തിയതാണ് ഞെട്ടിക്കുന്ന ദൃശ്യം.
ഉരുൾപൊട്ടിയെത്തിയ മണ്ണിൽ പ്രിയദർശൻ പുതഞ്ഞുപോകുകയായിരുന്നു. ഇരുന്ന ബൈക്കിൽനിന്ന് ഒന്നെഴുന്നേൽക്കാൻ പോലും സാധിക്കുന്നതിനു മുന്പ് അദ്ദേഹത്തെ മണ്ണ് മൂടിയിരുന്നു. അടുത്തവീട്ടിലെ സുഹൃത്തിനോട് സംസാരിച്ചുകൊണ്ടിരിക്കെയാണ് അമ്മയുടെ അടുത്തുവരെ പോകണമെന്നും പറഞ്ഞ് പ്രിയദർശൻ വീട്ടിലേക്ക് പോയത്. എന്നാൽ വീട്ടിലെത്തി ബൈക്കിൽനിന്ന് ഇറങ്ങും മുന്പ് മണ്ണ് വന്ന് മൂടുകയായിരുന്നുവെന്ന് സുഹൃത്ത് ഓർത്തെടുക്കുന്നു.
ഉരുൾപൊട്ടലുണ്ടാകുന്പോൾ പ്രിയദർശന്റെ അമ്മയും മുത്തശിയുമാണ് വീട്ടിലുണ്ടായിരുന്നത്. അമ്മ രാഗിണിയുടെ മൃതദേഹം കഴിഞ്ഞ ദിവസം രക്ഷാപ്രവർത്തകർ കണ്ടെത്തിയിരുന്നു.

No comments:
Post a Comment