തച്ചങ്ങാട്: ഡിവൈഎഫ്‌ഐ കീക്കാനം യൂണിറ്റ് പ്രസിഡന്റായിരുന്ന ടി മനോജിന്റെ ഏഴാം രക്തസാക്ഷി ദിനം ആചരിച്ചു. അമ്പങ്ങാട് ചേർന്ന അനുസ്‌മരണ പൊതുയോഗം ടി വി രാജേഷ് എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു.[www.malabarflash.com]
കുന്നൂച്ചി കുഞ്ഞിരാമൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി ജെ സജിത്ത്, ജില്ലാ പ്രസിഡന്റ് പി കെ നിഷാന്ത്, സംസ്ഥാന കമ്മിറ്റിയംഗം കെ സബീഷ്, സിപിഐ എം ഏരിയാ സെക്രട്ടറി കെ മണികണ്‌ഠൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി എ വി ശിവപ്രസാദ് സ്വാഗതം പറഞ്ഞു.
മൗവ്വൽ ജ്വാല ബസ്‌സ്‌റ്റോപ്പ് പരിസരം കേന്ദ്രീകരിച്ച് ബാന്റ് മേളയുടെ അകമ്പടിയോടെ പൊതുപ്രകടനവുമുണ്ടായി.
കീക്കാനം രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. ജില്ലാ സെക്രട്ടറി സി ജെ സജിത്ത് ഉദ്‌ഘാടനം ചെയ്‌തു. ബ്ലോക്ക് പ്രസിഡന്റ് സി മണികണ്‌ഠൻ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് പി കെ നിഷാന്ത് പതാകയുർത്തി.
കാൻസർ ബാധിച്ച് മരിച്ച തൊട്ടിയിലെ കരുണാകരന്റെ മക്കൾക്ക് കീക്കാനം യൂണിറ്റിന്റെ പഠന സഹായം നൽകി. കീക്കാനം മനോജ് നഗർ വടം വലി ടീമിന്റെ ജേഴ്‌സി പ്രകാശനം ചെയ്‌തു.
കെ മണികണ്‌ഠൻ, മധുമുതിയക്കാൽ, കുന്നൂച്ചി കുഞ്ഞിരാമൻ, എം കുമാരൻ, വി വി സുകുമാരൻ, , രാഘവൻ വെളുത്തോളി, ബാലൻ കുതിരക്കോട്, അജയൻ പനയാൽ, വി ഗീത, എ വി ശിവപ്രസാദ് എന്നിവർ സംസാരിച്ചു. പി മനോജ് സ്വാഗതം പറഞ്ഞു.
No comments:
Post a Comment