കോഴിക്കോട്: ശക്തമായ മഴയിലും കാറ്റിലും പൊട്ടി വീണ വൈദ്യുതി കന്പിയിൽനിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. കോഴിക്കോട് കുന്നമംഗലം സ്വദേശി ഷമീറാണ് മരിച്ചത്.[www.malabarflash.com]
കോവൂർ- ഇരിങ്ങാടൻപള്ളി റോഡിലെ ഇറക്കത്തിലാണ് വൈദ്യുതി കന്പി പൊട്ടിവീണത്. കോവൂരിൽ ജോലിക്ക് നിൽക്കുന്ന പച്ചക്കറി കടയിലേക്ക് സാധനങ്ങൾ എടുക്കാൻ പോയ ഷമീർ അറിയാതെ പൊട്ടിവീണ വൈദ്യുതി കന്പിയിൽ ചവിട്ടിയതിനെ തുടർന്ന് ഷോക്കേൽക്കുകയായിരുന്നു.
മെഡിക്കൽ കോളജ് കഐസ്ഇബി ഓഫീസിൽ നിന്ന് ജീവനക്കാരെത്തി ലൈൻ ഓഫാക്കി ഷമീറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

No comments:
Post a Comment