Latest News

പ്രമുഖ വ്യവസായി സുല്‍ത്താന്‍ കുഞ്ഞഹമ്മദ് ഹാജി അന്തരിച്ചു

കാസര്‍കോട്: പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനും സുല്‍ത്താന്‍ ഗോള്‍ഡ് ജ്വല്ലറി സ്ഥാപകനുമായ ടി എം കുഞ്ഞഹമ്മദ് ഹാജി (79) അന്തരിച്ചു.[www.malabarflash.com]

ചൊവ്വാഴ്ച രാത്രി 11 മണിയോടെ മംഗ്‌ളൂരു യേനപോയ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഖബറടക്കം ബുധനാഴ്ച ഉച്ചയ്ക്ക് 12.25 മണിയോടെ കുമ്പള ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍

മൊഗ്രാലിലെ പരേതരായ മുഹമ്മദ് കുഞ്ഞി - ബീഫാത്വിമ ദമ്പതികളുടെ മകനാണ്. ഭാര്യ: ആയിശ.
മക്കള്‍: ടി.എം അബ്ദുള്‍ റൗഫ് (മാനേജിംഗ് ഡയരക്ടര്‍ സുല്‍ത്താന്‍ ഗോള്‍ഡ് ), ടി.എം അബ്ദുള്‍ റഹ്മാന്‍ (എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ സുല്‍ത്താന്‍ ഗോള്‍ഡ് ), റംല, റഷീദ, റസീന.

മരുമക്കള്‍: പി.മുഹമ്മദ്, മുഹമ്മദ് കുഞ്ഞി, അല്‍ത്താഫ് (ഡയരക്ടര്‍ മുക്ക സീഫുഡ്), മെഹ്‌റുന്നീസ, ഖദീജ, തെഹ്‌സീന്‍.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.