വടകര: ആനപ്പുറത്ത് വിവാഹ പന്തലിലെത്തിയ വരനടക്കം മൂന്നുപേർക്കെതിരേ വനംവകുപ്പ് കേസെടുത്തു. വടകര സ്വദേശി ആർ കെ സമീഹിനെതിരെയാണ് കേസെടുത്തത്. ഈ മാസം 18നായിരുന്നു സമീഹിന്റെ വിവാഹം.[www.malabarflash.com]
വരന് യാത്ര ചെയ്യാൻ കാർ ഒരുക്കിയിരുന്നുവെങ്കിലും ആനപ്പുറത്ത് കയറിയാണ് സമീഹ് വധുവിന്റെ വീട്ടിലെത്തിയത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വലിയ വിമർശനം ഉയർന്നിരുന്നു. വീഡിയോ ശ്രദ്ധയിൽപെട്ടതോടെയാണ് വനംവകുപ്പ് കേസെടുത്തത്.
നാട്ടാന പരിപാലന ചട്ടം ലംഘിച്ചുവെന്നാണ് എഫ്ഐആറിലുള്ളത്. വരനും ആനയുടമയും അടക്കം മൂന്നുപേർ കേസിൽ പ്രതികളാണ്. പകൽ 10 മുതൽ 4 വരെ നാട്ടാനകളെ ഉപയോഗിക്കുന്നതിനുളള വിലക്കും ലംഘിച്ചിട്ടുണ്ട്. അതേസമയം, നാട്ടാനകളെ ഉപയോഗിക്കുന്നതിന് നിബന്ധനകളുണ്ടെന്ന കാര്യം അറിയില്ലായിരുന്നുവെന്നാണ് സമീഹിന്റെ കുടുംബം വ്യക്തമാക്കിയത്.
No comments:
Post a Comment