ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ പ്രളയബാധിത പ്രദേശങ്ങളിലേക്ക് ദുരിതാശ്വാസ സാമഗ്രികളുമായി പോകുകയായിരുന്ന ഹെലികോപ്റ്റർ തകർന്ന് മൂന്നു പേർ മരിച്ചു. പൈലറ്റ് രാജ്പാൽ, സഹപൈലറ്റ് കപ്താൽ ലാൽ, രമേശ് സവാർ എന്നിവരാണ് മരിച്ചത്.[www.malabarflash.com]
ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം. വൈദ്യുതകമ്പിയിൽ തട്ടിയാണ് ഹെലികോപ്റ്റർ അപകടത്തിൽപെട്ടത്. ഉത്തർകാശി ജില്ലയിലെ മോരിയിൽനിന്നും മോൾദിയിലേക്കുപോകുകയായിരുന്ന ഹെലികോപ്റ്ററാണ് തകർന്നത്.
മേഘവിസ്ഫോടനവും പേമാരിയേയും തുടർന്ന് ഉത്തരാഖണ്ഡിലെ വിവിധ ഭാഗങ്ങൾ വെള്ളത്തിനടിയിലാണ്. ഇതുവരെ സംസ്ഥാനത്ത് മഴക്കെടുതിയിൽ 35 പേരാണ് മരിച്ചത്. മേഘവിസ്ഫോടനം മൂലം വ്യാപക നാശനഷ്ടങ്ങളുണ്ടായി. അപകടത്തിൽ 22 പേരെ കാണാതായി.

No comments:
Post a Comment