Latest News

പൂർവ വിദ്യാർഥികളുടെ കൂട്ടായ്‌മയിൽ സഹപാഠിക്ക്‌ വീടൊരുങ്ങി

ഉദുമ: പൂർവ വിദ്യാർഥികളുടെ കൂട്ടായ്‌മയിൽ സഹപാഠിക്ക്‌ വീടൊരുങ്ങി. പാക്യാരയിലെ അംബികയുടെ കുടുംബത്തിനാണ്‌ ഉദുമ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ 1995–-96 ബാച്ചിലെ വിദ്യാർഥി ‘ഓർമ്മ’ കൂട്ടായ്‌മയുടെ നേതൃത്വത്തിൽ വീട്‌ നിർമിക്കാൻ സഹായം നൽകിയത്‌.[www.malabarflash.com] 

പാക്യാരയിലെ തകർന്ന വീഴാറായ ഒറ്റമുറി കൂരയിലാണ്‌ രണ്ടുപെൺമക്കളും അമ്മയും ഉൾപെട്ട കുടുംബവും കഴിഞ്ഞത്‌. നിർധന സഹപാഠിയുടെ നരകയാതന അനുഭവിക്കുന്ന ജീവിതം ശ്രദ്ധയിൽ പെട്ടാണ്‌ ഓർമ്മയുടെയും മറ്റു പൊതു പ്രവർത്തകരുടെയും കാരുണ്യത്തിൽ വീടായത്‌. 

ഓർമ്മയുടെ വാട്‌സ്‌ ഗ്രൂപ്പിലൂടെ രണ്ടുലക്ഷത്തോളം രൂപയാണ്‌ സ്വരൂപിച്ച്‌ നൽകിയത്‌. പാലുകാച്ചൽ ബുധനാഴ്‌ച ലളിതമായി നടത്തി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.