Latest News

പ്രളയത്തിന്റെ പേരില്‍ ഗള്‍ഫില്‍നിന്ന് പണം പിരിച്ച് സ്വര്‍ണകടത്ത്; മലപ്പുറം സ്വദേശി പിടിയില്‍

കൊച്ചി: പ്രളയദുരിതാശ്വാസത്തിന്റെ പേരില്‍ പണം പിരിച്ച് സ്വര്‍ണ കടത്ത് നടത്തിയ ആള്‍ പിടിയിലായി. ഒരു കിലോ സ്വര്‍ണവുമായി വണ്ടൂര്‍ സ്വദേശിയെ നെടുമ്പാശേരി വിമാനത്താവളത്തിലാണ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]

ചായപ്പൊടി പാക്കറ്റിലാണ് ഇയാള്‍ സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. എയര്‍ കസ്റ്റംസ്  ഇന്റലിജന്‍സാണ് പിടികൂടിയത്. ശനിയാഴ്ച പുലര്‍ച്ചെയാണ് ജിദ്ദിയില്‍ നിന്നുള്ള വിമാനത്തില്‍ ഇയാള്‍ എത്തിയത്.

മലപ്പുറത്തേക്ക് പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് എന്ന പേരില്‍ ഇയാള്‍ പ്രവാസികളില്‍ നിന്നും മറ്റും ഇയാള്‍ 25 ലക്ഷത്തോളം പിരിച്ചിരുന്നു. ഈ പണം ഉപയോഗിച്ചാണ് സ്വര്‍ണം വാങ്ങിയത്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.