അബുദാബി: രണ്ട് ദിവസത്തെ ഗള്‍ഫ് സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി അബുദാബിയില്‍. രാവിലെ പതിനൊന്നരയ്ക്ക് അബുദാബി എമിറേറ്റ്‌സ് പാലസില്‍ നടക്കുന്ന ചടങ്ങില്‍ ഇന്ത്യയുടെ റുപേ കാര്‍ഡിന്റെ ഉദ്ഘാടനം നരേന്ദ്ര മോദി നിര്‍വഹിക്കും.[www.malabarflash.com]
തുടര്‍ന്ന് പ്രസിഡന്‍ഷ്യല്‍ പാലസില്‍ എത്തുന്ന പ്രധാനമന്ത്രി ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കും. പാലസില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ യുഎഇയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദ് മെഡല്‍ നരേന്ദ്ര മോദിക്ക് സമ്മാനിക്കും.
ഓര്‍ഡര്‍ ഓഫ് സായിദ് മെഡല്‍ ഏറ്റുവാങ്ങുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.
No comments:
Post a Comment