നെടുമ്പാശേരി: നെടുന്പാശേരി വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച രണ്ടു കിലോഗ്രാം സ്വർണം പിടികൂടി. സംഭവത്തിൽ രണ്ടു വിമാനത്താവള ജീവനക്കാരടക്കം ആറു പേരെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) വിഭാഗം അറസ്റ്റ് ചെയ്തു. ഡിആർഐനടത്തിയ പരിശോധനയിലാണ് സ്വർണക്കടത്തുകാർ കുടുങ്ങിയത്.[www.malabarflash.com]
പിടിയിലായവരിൽ ഒരാൾ വിദേശത്തുനിന്നു സ്വർണം കടത്തിക്കൊണ്ടു വന്ന യാത്രക്കാരനും മൂന്നു പേർ ഇയാളുടെ പക്കൽനിന്നു സ്വർണം കൈപ്പറ്റാനെത്തിയ ഇടനിലക്കാരുമാണ്. ദുബായിൽനിന്ന് തിങ്കളാഴ്ച രാവിലെ എമിറേറ്റ്സ് വിമാനത്തിൽ എത്തിയ തിരുവനന്തപുരം സ്വദേശി നജീബ് ഇസ്മായിലാണു സ്വർണം കൊണ്ടുവന്നത്. അര കിലോഗ്രാം വീതം തൂക്കമുള്ള നാലു ബിസ്കറ്റുകളായാണ് ഇയാൾ സ്വർണം കടത്തിക്കൊണ്ടു വന്നത്. പിടികൂടിയ സ്വർണത്തിന് 70 ലക്ഷം രൂപയോളം വില വരും.
സംഭവത്തെ കുറിച്ച് ഡിആർഐ ഉദ്യോഗസ്ഥർ പറഞ്ഞത്; വിമാനത്തിൽനിന്ന് ഇറങ്ങിയ ഉടൻ നജീബ് എമിഗ്രേഷൻ ഭാഗത്തു പുകവലിക്കാനായുള്ള മുറിയിൽ പ്രവേശിച്ചു. ഇയാൾ അവിടെ വച്ചു സ്വർണ ബിസ്കറ്റുകൾ ഗ്രൗണ്ട് ഹാൻഡ്ലിംഗ് വിഭാഗത്തിലെ ഡ്രൈവർമാരായ പി.എൻ. മിഥുൻ, അമൽ ഭാസി എന്നിവർക്കു കൈമാറി. രഹസ്യ വിവരത്തെത്തുടർന്ന് വിമാനത്താവളത്തിൽ നിരീക്ഷണം നടത്തിവരികയായിരുന്ന ഡിആർഐ സംഘം ഉടൻ തന്നെ മൂന്നു പേരെയും കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തതിൽനിന്നു സ്വർണം കൊണ്ടു പോകാൻ മൂന്ന് ഇടനിലക്കാർ പുറത്തു കാത്തു നിൽപ്പുണ്ടെന്ന വിവരം ഡിആർഐക്കു ലഭിച്ചു.

No comments:
Post a Comment