മോഹന്‍ലാല്‍ പ്രധാനവേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’. തൃശൂര്‍കാരന്‍ അച്ചായനായി താരം എത്തുന്ന ചിത്രത്തിന്റെ ഔദ്യോഗിക ടീസര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ റിലീസ് ചെയ്തത്.[www.malabarflash.com]
ചൈനീസ് ഭാഷയില്‍ തല്ലുപിടിക്കുന്ന ഇട്ടിമാണിയാണ് ടീസര്‍ വീഡിയോയിലുള്ളത്. 32 വര്‍ഷത്തിന് ശേഷം മോഹന്‍ലാല്‍ തൃശൂര്‍ ശൈലിയില്‍ സംസാരിക്കുന്ന സിനിമയാണ് ഇട്ടിമാണി. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തു വന്നിരുന്നു.

നവാഗതരായ ജോജു, ജിബി എന്നിവരാണ് ഇട്ടിമാണിയുടെ സംവിധായകര്‍. ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. മോഹന്‍ലാലിനൊപ്പം ഹണി റോസ്, ഹരീഷ് കണാരന്‍, സിദ്ദിഖ്, ധര്‍മജന്‍ ബോള്‍ഗാട്ടി, അജു വര്‍ഗീസ് തുടങ്ങിയവരും ചിത്രത്തില്‍ അണി നിരക്കുന്നു.
No comments:
Post a Comment