Latest News

ജമ്മു കശ്മീര്‍ വിഭജനത്തെ അനുകൂലിച്ച് കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ച നടപടിക്ക് പിന്തുണ പ്രഖ്യാപിക്കുന്നതായി കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജ്യോതിരാദിത്യ സിന്ധ്യ. ഇതുസംബന്ധിച്ച ബില്‍ ലോക്‌സഭയില്‍ പാസ്സായതിന് പിന്നാലെ ട്വിറ്ററിലാണ് സിന്ധ്യ നിലപാട് വ്യക്തമാക്കിയത്.[www.malabarflash.com]

ജമ്മു കശ്മീരും ലഡാക്കുമായി വിഭജിക്കുകയും ഇന്ത്യയില്‍ പൂര്‍ണമായും ലയിപ്പിക്കുകയും ചെയ്ത നടപടിയെ ഞാന്‍ പിന്തുണക്കുന്നു. ഭരണഘടനാ പരമായ നടപടിക്രമങ്ങള്‍ പാലിച്ചിരുന്നെങ്കില്‍ നന്നായിരുന്നു. അങ്ങനെയായിരുന്നെങ്കില്‍ അതിനെതിരെ ചോദ്യങ്ങള്‍ ഉയരുമായിരുന്നില്ല. എന്നിരുന്നാലും ഇത് രാജ്യത്തിന്റെ താത്പര്യമാണ്, ഞാന്‍ ഇതിനെ പിന്തുണക്കുന്നു- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ 370ാം വകുപ്പ് എടുത്തു റദ്ദാക്കിയതിനും സംസ്ഥാനത്തെ രണ്ടാക്കി പകുത്തതിനും എതിരെ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തുള്ളപ്പോഴാണ് മുന്‍ എഐസിസി ജനറല്‍ സെക്രട്ടറി കൂടിയായ ജ്യോതിരാദിത്യ സിന്ധ്യ ഈ നടപടിയെ അനുകൂലിക്കുന്നത്.

ഗാന്ധികുടുംബവുമായി കൂടുതല്‍ അടുപ്പം പുലര്‍ത്തിയ കോണ്‍ഗ്രസ് നേതാവ് മാധവറാവു സിന്ധ്യയുടെ മകനാണ് ജ്യോതിരാദിത്യ.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.