ന്യൂഡൽഹി: ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സുഷമ സ്വരാജ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഡൽഹി എയിംസ് ആശുപത്രിയിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു അന്ത്യം. ചൊവ്വാഴ്ച വൈകിട്ടോടെയാണ് സുഷമയെ ഗുരുതരാവസ്ഥയിൽ എയിംസിൽ പ്രവേശിപ്പിച്ചത്.[www.malabarflash.com]
കാഷ്മീർ വിഭജിക്കാനും ആർട്ടിക്കിൾ 370 റദ്ദാക്കാനുമുള്ള കേന്ദ്രസർക്കാർ തീരുമാനത്തെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തതിനു പിന്നാലെയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ആരോഗ്യനില മോശമായതിനെ തുടർന്ന് ഇക്കുറി ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല.
ഒന്നാം മോദി സർക്കാരിൽ വിദേശകാര്യ മന്ത്രിയായിരുന്ന സുഷമ സ്വരാജ്, മന്ത്രിസഭയുടെ മാനുഷിക മുഖമായും പ്രവർത്തനങ്ങളിലൂടെ വിലയിരുത്തപ്പെട്ടു. വിദേശത്തുള്ള ഇന്ത്യാക്കാരുടെ പ്രശ്നങ്ങളിൽ കൃത്യമായി ഇടപെടുകയും പരിഹാരം കണ്ടെത്തുകയും ചെയ്യുന്നതിന് അവർ പ്രത്യേക ശ്രദ്ധചെലുത്തി.
പലപ്പോഴും കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാ വിഭാഗം ആളുകളുടെയും പിന്തുണയും അവർ നേടി. അടുത്തിടെ അവർ ആന്ധ്രാ പ്രദേശ് ഗവർണറാകുന്നുവെന്ന് വാർത്തകൾ വന്നിരുന്നെങ്കിലും സുഷമ തന്നെ ഇതു തള്ളി.
രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് ലോക്സഭയിലെ പ്രതിപക്ഷ നേതാവ്, എ.ബി. വാജ്പേയി മന്ത്രിസഭകളിലെ വാർത്താവിതരണം, പാർലമെന്ററി കാര്യം, ആരോഗ്യം വകുപ്പുകളുടെ മന്ത്രി, 1998-ൽ രണ്ടു മാസത്തേക്കു ഡൽഹി മുഖ്യമന്ത്രി തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.
1977-ൽ 25-ാം വയസിൽ ഹരിയാനയിലെ ദേവിലാൽ മന്ത്രിസഭയിൽ അംഗമായ സുഷമ, രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കാബിനറ്റ് മന്ത്രിയായി. രണ്ടു വർഷത്തിനു ശേഷം 1979ൽ ഹരിയാന സംസ്ഥാന ജനതാ പാർട്ടി അധ്യക്ഷയുമായി.

No comments:
Post a Comment