Latest News

മു​ത്ത​ലാ​ഖ്‌: സം​സ്ഥാ​ന​ത്തെ ആ​ദ്യ അറസ്റ്റ് കോഴിക്കോട്ട്

മു​​​ക്കം: മു​​​ത്ത​​​ലാ​​​ഖ്‌ ചൊ​​​ല്ലി വി​​​വാ​​​ഹ​​​ബ​​​ന്ധം വേ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യി കാ​​​ണി​​​ച്ച് യു​​​വ​​​തി താ​​​മ​​​ര​​​ശേ​​​രി കോ​​​ട​​​തി​​​യി​​​ൽ ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ൽ ഭ​​​ർ​​​ത്താ​​​വി​​​നെ മു​​​ക്കം പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു.[www.malabarflash.com]

കാ​​​ര​​​ശേ​​രി പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ കു​​​മാ​​​ര​​​നെ​​​ല്ലൂ​​​ർ സ്വ​​​ദേ​​​ശി​​​നി​​യു​​​ടെ പ​​രാ​​തി​​യി​​ലാ​​ണ് കൊ​​​ടി​​​യ​​​ത്തൂ​​​ർ പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ ചെ​​​റു​​​വാ​​​ടി ചു​​​ള്ളി​​​ക്കാ​​​പ​​​റ​​​മ്പ് ക​​​ണ്ട​​​ങ്ങ​​​ൽ വീ​​​ട്ടി​​​ൽ ഇ.​​​കെ. ഉ​​​സാ​​​മി​​​നെ​ എ​​​സ്.​​​ഐ ഷാ​​​ജി​​​ദി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

മു​​​സ്‌ലിം വു​​​മ​​​ൺ പ്രൊ​​​ട്ട​​​ക്‌​​ഷ​​ൻ ഓ​​​ഫ് റൈ​​​റ്റ്സ് ഓ​​​ൺ മാ​​​രേ​​​ജ് ആ​​​ക്ട് (മു​​​ത്ത​​​ലാ​​​ഖ്‌ നി​​​യ​​​മം) പ്ര​​​കാ​​​ര​​​മാ​​​ണ് കേ​​​സെ​​​ടു​​​ത്ത​​​ത്. മു​​​ത്ത​​​ലാ​​​ഖ്‌​ നി​​​യ​​​മ​​​പ്ര​​​കാ​​​ര​​​മു​​​ള്ള കേ​​​ര​​​ള​​​ത്തി​​​ലെ ആ​​​ദ്യ കേ​​​സാ​​​ണി​​​ത്.

അതേ സമയം മുത്വലാഖ് നിരോധന നിയമപ്രകാരം തനിക്കെതിരേ നല്‍കിയ കേസ് കെട്ടിച്ചമച്ചതാണെന്നും ഒരു ത്വലാഖ് പോലും താന്‍ ചൊല്ലിയിട്ടില്ലെന്നും ഇപ്പോഴും ഭാര്യയായി കൂടെ കൂട്ടാന്‍ തയാറാണെന്നും ഉസാം പറഞ്ഞു.

ഓഗസ്റ്റ് ഒന്നിന് അവരുടെ വീട്ടില്‍ ചെന്ന് മുത്വലാഖ് ചൊല്ലിയെന്ന വാദം കള്ളമാണ്. അന്നു ഞാന്‍ ആ വഴിക്കു തന്നെ പോയിട്ടില്ല. വിവാഹമോചനം ആവശ്യപ്പെട്ടത് അവരാണ്, യുവതിയുടെ ആവശ്യപ്രകാരം വിവാഹമോചനം നേടാന്‍ ഇരുവിഭാഗവും ധാരണയിലെത്തിയതാണെന്നും ഉസാം പറയുന്നു.

ജൂലൈ 29ന് വിവാഹബന്ധം തുടര്‍ന്നു പോകാന്‍ താല്‍പര്യമില്ലെന്നും അതിനാല്‍ വിവാഹബന്ധം വേര്‍പ്പെടുത്തി തരണമെന്നും ആവശ്യപ്പെട്ട് യുവതി മുദ്രപേപ്പറില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ തനിക്ക് വിവാഹബന്ധം വേര്‍പ്പെടുത്താന്‍ താല്‍പര്യം ഉണ്ടായിരുന്നില്ലെന്നും ഉസാം കൂട്ടിച്ചേര്‍ത്തു.

നിയമത്തെ ദുരുപയോഗം ചെയ്ത് കേസ് കൊടുക്കുകയായിരുന്നു. അവര്‍ ഉന്നയിച്ച ആരോപണങ്ങള്‍ കെട്ടിച്ചമച്ചതായത് കൊണ്ടാണ് ജാമ്യം ലഭിച്ചത്. യുവതിയെ പീഡിപ്പിച്ചുവെന്ന ആരോപണങ്ങള്‍ കള്ളമാണെന്ന് ബന്ധുക്കളും പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.