ബേക്കൽ: ഉത്തരമലബാറിലെ വിനോദസഞ്ചാര സാധ്യതകൾ അടുത്തറിയുന്നതിനും ബിസിനസ് കൂട്ടാളികളെ കണ്ടെത്തുന്നതിനും വിവിധ വിദേശരാജ്യങ്ങളിലെ പ്രമുഖരായ അറുപതോളം ടൂർ കമ്പനി ഓപ്പറേറ്റർമാർ എത്തുന്നു.[www.malabarflash.com]
ജർമനി, ഫ്രാൻസ്, യുഎസ്, ഇറ്റലി, ജപ്പാൻ, ഓസ്ട്രേലിയ, ബൾഗേറിയ, ഡൻമാർക്ക്, ഹംഗറി, പോളണ്ട്, റഷ്യ, മലേഷ്യ, സൗദി അറേബ്യ, യുഎഇ, സൗത്ത് ആഫ്രിക്ക, സ്വീഡൻ, തായ്ലൻഡ്, തായ്വാൻ മുതലായ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് എത്തുന്നത്. ഒക്ടോബർ 24ന് കണ്ണൂർ എയർപോർട്ട് വഴി കേരളത്തിൽ എത്തുന്ന പ്രതിനിധികൾ 26 വരെ ഉത്തര മലബാറിൽ ചെലവഴിക്കും.
ആയുർവേദ പ്രമോഷൻ സൊസൈറ്റി നടത്തുന്ന ആയുർവേദ അംബാസഡേഴ്സ് ടൂറിന്റെ ഭാഗമായി ടൂറിസം വകുപ്പിന്റെ കീഴിലുള്ള ബേക്കൽ റിസോർട്ട്സ് ഡെവലപ്പ്മെന്റ് കോർപറേഷൻ (ബിആർഡിസി) യുമായി ചേർന്നാണ് ഉത്തര മലബാറിൽ പരിപാടികൾ സംഘടിപ്പിക്കുന്നത്.
ബേക്കൽ താജ്, ലളിത് റിസോർട്ടുകൾ, വിവിധ സ്മൈൽ സംരംഭങ്ങൾ, കണ്ണൂർ കൈരളി ഹെറിറ്റേജ് എന്നിവരുടെയും സഹകരണത്തോടെയാണ് ഇത് നടപ്പിലാക്കുന്നത്.
പരിപാടിയുടെ ഭാഗമായി ഒക്ടോബർ 25ന് ബേക്കലിൽ ബിസിനസ്- ടു-ബിസിനസ് (ബി-ടു-ബി) മീറ്റ് നടക്കും.
തദ്ദേശീയ സ്ഥാപനങ്ങൾക്ക് അവരുടെ സ്ഥാപനങ്ങളെയും ഉത്പന്നങ്ങളെയും കുറിച്ച് വിദേശ ഓപ്പറേറ്റർമാരുമായി ആശയവിനിമയം നടത്തുന്നതിനും ബിസിനസ് അവസരങ്ങൾ കണ്ടെത്തുന്നതിനും കൂട്ടായ്മ രൂപപ്പെടുത്തുന്നതിനും മീറ്റിൽ അവസരമുണ്ടാകും.
ഉത്തര മലബാറിൽ പ്രവർത്തിക്കുന്ന ആയുർവേദ (ഹോസ്പിറ്റലുകൾ, ക്ലിനിക്കുകൾ, പരിശീലന) സ്ഥാപനങ്ങൾ, ടൂറിസം അധിഷ്ഠിതമായ ഹോട്ടലുകൾ, റിസോർട്ടുകൾ, ഹൗസ്ബോട്ടുകൾ, ഫാമുകൾ മുതലായവക്ക് രജിസ്റ്റർ ചെയ്യാം.
താത്പര്യമുള്ളവർ സ്ഥാപനത്തെ കുറിച്ചുള്ള വിവരങ്ങൾ സഹിതം brdc@bekaltourism.com എന്ന ഇ-മെയിൽ വിലാസത്തിൽ 31ന് മുമ്പ് അപേക്ഷിക്കണം.

No comments:
Post a Comment