കോട്ടയം: എംജി സർവകലാശാലയുടെ കീഴിൽ നടന്ന കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐയ്ക്ക് മികച്ച വിജയം. കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകളിലായി സംഘടനാടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടന്ന ഒട്ടുമിക്ക കോളജുകളിലും എസ്എഫ്ഐ വിജയിച്ചു. കോട്ടയം ജില്ലയിലെ 37 ക്യാന്പസുകളിൽ 37ലും എസ്എഫ്ഐയുടെ തേരോട്ടമാണ് ഉണ്ടായത്.[www.malabarflash.com]
എറണാകുളം ജില്ലയിലെ 41 കോളജുകളിൽ 37ലും എസ്എഫ്ഐ വിജയിച്ചു. മഹാരാജാസ് കോളജിലെ മുഴുവൻ സീറ്റും എസ്എഫ്ഐ നേടി. അതേസമയം, കാലടി ശ്രീശങ്കര കോളജ് 20 വർഷങ്ങൾക്ക് ശേഷം കെഎസ്യു തിരിച്ചുപിടിച്ചു. പത്തനംതിട്ടയിലെ 16 ക്യാന്പസുകളിൽ 14 എണ്ണത്തിലും എസ്എഫ്ഐ വിജയക്കൊടി പാറിച്ചു.

No comments:
Post a Comment