മഞ്ചേരി: പതിമൂന്നുകാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതി പള്ളിക്കൽ എയ്ഡഡ് സ്കൂളിലെ അധ്യാപകൻ പി.ടി. അബ്ദുൾ മസൂദ് മഞ്ചേരി സെഷൻസ് കോടതിയിൽ കീഴടങ്ങി. കോടതി ഇയാളെ റിമാൻഡ് ചെയ്തു.[www.malabarflash.com]
രണ്ട് മാസം മുമ്പാണ് വിദ്യാർത്ഥിനിയെ ബന്ധുവായ മറ്റൊരു അധ്യാപകന്റെ വീട്ടിൽവച്ച് ഈ അധ്യാപകൻ പീഡിപ്പിച്ചത്. വയറുവേദനയെ തുടർന്നെത്തിയ പെൺകുട്ടി ഗർഭിണിയാണെന്ന വിവരം സ്വകാര്യ ക്ലിനിക്കിലെ ഡോക്ടർ പോലീസിനെ അറിയിച്ചു.

തേഞ്ഞിപ്പലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ ഒളിവിൽ പോവുകയായിരുന്നു. സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്ന കുടുംബമാണ് പെൺകുട്ടിയുടേത്. കുട്ടിയുടെ മൊഴി പ്രകാരം പോക്‌സോ വകുപ്പനുസരിച്ച് കേസെടുത്തിട്ടുണ്ട്. പ്രതിയെ സ്‌കൂൾ മാനേജ്‌മെന്റ് സസ്‌പെൻഡ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയുടെ ദൃശ്യങ്ങൾ ചിത്രീകരിച്ച മാദ്ധ്യമ പ്രവർത്തകരെ തടയാനും ശ്രമങ്ങളുണ്ടായി.
No comments:
Post a Comment